കേരളം

വിഴിഞ്ഞം തുറമുഖത്തിന് പേരിട്ടു, സര്‍ക്കാര്‍ ഉത്തരവ്; ലോഗോ ഉടന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് എന്ന് പേരിട്ട് ഉത്തരവിറക്കി. വിഴിഞ്ഞം തുറമുഖത്തിന് ലോഗോ തയ്യാറാക്കാനും അദാനി ഗ്രൂപ്പുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.

ജനുവരിയില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താനായി അവലോകന യോഗം ചേര്‍ന്നിരുന്നു. സര്‍ക്കാരും അദാനി ഗ്രൂപ്പ് പ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ വിഴിഞ്ഞം തുറമുഖം ബ്രാന്‍ഡ് ചെയ്യണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തുറമുഖത്തിന് പേരിട്ടത്. 

തുറമുഖം ബ്രാന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. ഇനി വിവിധ ഫോറങ്ങളില്‍ പുതിയ പേരായിരിക്കും ഉപയോഗിക്കുക. ഇതിന് പുറമേ വിഴിഞ്ഞം തുറമുഖത്തിന് ലോഗോ തയ്യാറാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാനും തീരുമാനിച്ചു. അദാനി ഗ്രൂപ്പിന്റെ കൂടി താത്പര്യം പരിഗണിച്ചായിരിക്കും ലോഗോ നിശ്ചയിക്കുക. പദ്ധതി പ്രദേശത്തും ലെറ്റര്‍ ഹെഡിലും പ്രദര്‍ശിപ്പിക്കുന്ന വിധമായിരിക്കും ലോഗോ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി