കേരളം

കൊച്ചിയില്‍ ഉപേക്ഷിച്ച കാറില്‍ 177 കിലോ കഞ്ചാവ്; രണ്ട് പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പള്ളുരുത്തിയില്‍ 177 കിലോ കഞ്ചാവ് പിടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൊച്ചി സ്വദേശികളായ ഷജീര്‍. ഷെമീര്‍ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് പള്ളുരുത്തിയില്‍ ചാക്ക് നിറയെ കഞ്ചാവുമായി കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പത്തുദിവസം മുന്‍പ് വാടകയ്‌ക്കെടുത്ത കാറാണ് വഴിയരികില്‍ കണ്ടെത്തിയത്. കാര്‍ വാടകയ്ക്ക് നല്‍കിയവര്‍ തിരികെ ലഭിക്കാതെ വന്നപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് കാര്‍ കണ്ടെത്തിയത്.

കൊച്ചി കടവന്ത്ര സ്വദേശികളായിരുന്നു കാര്‍ വാടകയ്ക്ക് എടുത്തത്. സംഭവത്തിന് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്