കേരളം

വിമാനത്താവളം ബോംബ് വച്ച് തകര്‍ക്കും; ഭീഷണി സന്ദേശം; യുവാവ് പിടിയില്‍; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: പറ്റ്‌ന വിമാനത്താവളം ബോംബ് വച്ച് തകര്‍ക്കുമെന്ന ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് പിടികൂടി. സുധാംശു ശേഖര്‍ എന്നയാളാണ് പിടിയിലായത്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. പ്രതി മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു.

അജ്ഞാതന്റെ ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ പൊലീസ് വിമാനത്താവളമാകെ അരിച്ചുപെറുക്കിയിരുന്നു. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജസന്ദേശമാണെന്ന് പൊലീസ് കണ്ടെത്തി.

ടെര്‍മിനല്‍ കെട്ടിടവും പാര്‍ക്കിങ് ഏരിയയും ഓഫീസ് കെട്ടിടവും സുരക്ഷാ സേന സ്‌കാന്‍ ചെയ്‌തെങ്കിലും ബോംബൊന്നും കണ്ടെത്തിയില്ലെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍, ബാഗില്‍ ബോംബുണ്ടെന്ന് യാത്രക്കാരന്‍ അവകാശപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം നിലത്തിറക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി