കേരളം

'വന്ദേഭാരതില്‍ അപ്പവുമായി പോയാല്‍ രണ്ടാമത്തെ ദിവസമല്ലേ എത്തുക, അതോടെ അപ്പം പോയില്ലേ?'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്നല്ലെങ്കില്‍ നാളെ സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സില്‍വര്‍ ലൈന്‍ കേരളത്തെ വലിയ നഗരമാക്കി മാറ്റും. അപ്പവുമായി കുടുംബശ്രീക്കാര്‍ സില്‍വര്‍ ലൈനില്‍ തന്നെ പോകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 

സില്‍വര്‍ലൈന്‍ വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. വന്ദേഭാരത് സില്‍വര്‍ ലൈനിന് ബദല്‍ അല്ല. അപ്പവുമായി കുടുംബശ്രീക്കാര്‍ സില്‍വര്‍ ലൈനില്‍ തന്നെ പോകും. വന്ദേഭാരതില്‍ പോയാല്‍ ആ അപ്പം കേടാകുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. 

വന്ദേഭാരതില്‍ കയറി അപ്പവുമായി പോയാല്‍ രണ്ടാമത്തെ ദിവസമല്ലേ എത്തുക. അതോടെ അപ്പം പോയില്ലേയെന്ന് ഗോവിന്ദന്‍ ചോദിച്ചു. കെ റെയില്‍ വരും. അതിന് സംശയമൊന്നുമില്ല. ഏറ്റവും പിന്നണിയില്‍ നില്‍ക്കുന്ന സാമൂഹിക ജീവിതത്തിന്റെ ഭാഗമായിട്ടുള്ളവര്‍ക്ക് പോലും കെ റെയില്‍ ആശ്രയിക്കാനാകും എന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത