കേരളം

ഷാഫിയെ വിട്ടയച്ചത് മൈസൂരുവില്‍; ബന്ധുക്കള്‍ അവിടെയെത്തി കൊണ്ടുവന്നു; തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍ സംഘം; ഡിഐജി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട: താമരശ്ശേരിയില്‍നിന്ന് പ്രവാസിയായ പരപ്പന്‍ പൊയില്‍ സ്വദേശി ഷാഫിയെ തട്ടിക്കൊണ്ടുപോയത് കര്‍ണാടകയിലെ ക്വട്ടേഷന്‍ സംഘമെന്ന് ഡിഐജി പി വിമലാദിത്യ. ഷാഫിയെ ക്വട്ടേഷന്‍ മൈസൂരുവില്‍ ഇറക്കി വിടുകയായിരുന്നു. ബന്ധുക്കള്‍ അവിടെയെത്തി കൂട്ടിക്കൊണ്ടുവരികയായിരുന്നെന്നും ഡിഐജി പറഞ്ഞു.

അന്വേഷണം പ്രതികളിലേക്ക് എത്തുമെന്ന ഘട്ടത്തിലാണ് ക്വട്ടേഷന്‍ സംഘം ഷാഫിയെ മൈസൂരില്‍ ഇറക്കി വിട്ടത്. കേസില്‍ അറസ്റ്റിലായവര്‍ക്ക് സ്വര്‍ണക്കടത്തുസംഘവുമായി വ്യക്തമായ ബന്ധമുണ്ടെന്നും സ്വര്‍ണക്കടത്ത് സംഘങ്ങളുടെ ഇടപെടല്‍ അന്വേഷിക്കുമെന്നും ഡിഐഡി പറഞ്ഞു

മൊഴി രേഖപ്പെടുത്തിയ ശേഷം താമരശ്ശേരി കോടതിയില്‍ ഹാജരാക്കും. ക്വട്ടേഷന്‍ സംഘത്തിന്റെ ആവശ്യപ്രകാരം പണം നല്‍കിയതായി സൂചനയുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.ഷാഫി, ഭാര്യ സനിയ എന്നിവരെ ഈ മാസം ഏഴിനാണ് അജ്ഞാത സംഘം തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയത്. ഭാര്യയെ പിന്നീട് വഴിയില്‍ ഇറക്കിവിട്ടു. ഷാഫിക്കായുള്ള അന്വേഷണം നടക്കുന്നതിനിടെ ഇയാളുടെ രണ്ടുവീഡിയോകളും പുറത്തുവന്നിരുന്നു.നേരത്തേ ഷാഫിയുടെ വിഡിയോ സന്ദേശങ്ങളും പുറത്തുവന്നിരുന്നു. സ്വര്‍ണക്കടത്തു സംഘമാണു സംഭവത്തിനു പിന്നിലെന്നും, സൗദിയില്‍ നിന്നു കവര്‍ച്ച ചെയ്ത 325 കിലോ സ്വര്‍ണത്തിന്റെ വിലയായ 80 കോടി രൂപയില്‍ സംഘത്തിന്റെ വിഹിതമായ 20 കോടി ആവശ്യപ്പെട്ടാണു തന്നെ തട്ടിക്കൊണ്ടു പോയതെന്നും വിഡിയോയില്‍ വ്യക്തമാക്കിയ ഷാഫി, എല്ലാറ്റിനും പിന്നില്‍ സഹോദരന്‍ നൗഫല്‍ ആണെന്നും ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ കാന്‍ റെഡ് കാര്‍പെറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി