കേരളം

കോവളത്തെ ഹോട്ടലിൽ ചീഫ് ജസ്റ്റിസിന് സർക്കാർ യാത്രയയപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഈ മാസം 23ന് സർവീസിൽ നിന്നും വിരമിക്കുന്ന കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് സർക്കാർ യാത്രയയപ്പ് നൽകി. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോ​ഗസ്ഥരും യാത്രയയപ്പിനെത്തി. കോവളത്തെ സ്വകാര്യ ​ഹോട്ടലിലാണ് ചീഫ് ജസ്റ്റിസിന് യാത്രയയപ്പ് നൽകിയത്.

സാധാരണ നിലയിൽ ഹൈക്കോടതി ഫുൾ കോർട്ട് മാത്രം യാത്രയയപ്പ് നൽകുന്നതാണ് കീഴ് വഴക്കം. ചടങ്ങിൽ മന്ത്രിമാരായ പി രാജീവ്, കെഎൻ ബാല​ഗോപാൽ, കെ രാജൻ, പിഎ മുഹമ്മദ് റിയാസ് തുടങ്ങിയവരും അഡ്വക്കറ്റ് ജനറൽ, ചീഫ് സെക്രട്ടറി വിപി ജോയ്, ആഭ്യന്തര സെക്രട്ടറി കെ വേണു, നിയമസെക്രട്ടറി ഹരിനായർ തുടങ്ങിയവരും പങ്കെടുത്തു.

​ഹൈക്കോടി ഫുൾ കോർട്ട് നേരത്തെ യാത്രയയപ്പ് നൽകിയിരുന്നു. അതോടൊപ്പം സീനിയർ അഭിഭാഷകരും യാത്രയയപ്പ് നൽകിയിരുന്നു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

മകൾ തടസം, 16 കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് കിണറ്റിൽ തള്ളി: അമ്മയ്ക്കും കാമുകനും ജീവപര്യന്തം

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: ഫലപ്രദമായ മരുന്നുകളില്ല; സാധ്യമായ എല്ലാ ചികിത്സയും നല്‍കുമെന്ന് വീണാ ജോര്‍ജ്

തളര്‍ന്നു കിടന്ന അച്ഛനെ ഉപേക്ഷിച്ച് വീട് ഒഴിഞ്ഞുപോയ മകന്‍ അറസ്റ്റില്‍

മുഖത്തെ കരിവാളിപ്പ് അകറ്റാം; തൈര് ഇങ്ങനെയൊന്ന് ഉപയോ​ഗിച്ചു നോക്കൂ