കേരളം

എസ്എഫ്ഐയിൽ അച്ചടക്ക നടപടി; വനിതാ നേതാവ് അടക്കം ഏഴുപേരെ പുറത്താക്കും

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: എസ്എഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ അച്ചടക്ക നടപടി. ജില്ലാ സെക്രട്ടറിയേറ്റ് അം​ഗം അനില രാജു അടക്കം ഏഴുപേരെ പുറത്താക്കും. ഹരിപ്പാട് ഏര്യാ സമ്മേളനത്തിലെ സംഘർഷത്തെ തുടർന്നാണ് നടപടി. എസ്എഫ്ഐ ഫ്രാക്ഷൻ യോ​ഗത്തിലാണ് നടപടി. 

കഴിഞ്ഞയാഴ്ചയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ നേതൃത്വത്തിൽ ഹരിപ്പാട് ഏര്യാ സമ്മേളനം നടന്നത്. അനിലയെ സെക്രട്ടറിയാക്കി കൊണ്ടുള്ള പാനൽ സമ്മേളനത്തിൽ അവതരിപ്പിച്ചെങ്കിലും ഒരു വിഭാ​ഗം ഇത് അം​ഗീകരിച്ചില്ല. 

തുടർന്ന് 30പേർ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഇതിന് പിന്നാലെ ഇരു വിഭാ​ഗങ്ങളും തമ്മിൽ ഏറ്റുമുട്ടി. തുടർന്നാണ് എസ്എഫ്ഐ ഫ്രാക്ഷൻ യോ​ഗത്തിൽ നടപടിക്ക് ശുപാർശ ചെയ്തത്. അനില രാജു കേരള സർവകലാശാല യൂണിയൻ മുൻ ചെയർപേഴ്സൺ ആണ്. 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിമാനം ആകാശച്ചുഴിയിൽപ്പെട്ടു, ആടിയുലഞ്ഞ് യാത്രക്കാർ; ഒരു മരണം- വീഡിയോ

മുംബൈയില്‍ വിമാനം തട്ടി 39 ഫ്‌ളമിംഗോ പക്ഷികള്‍ ചത്തു-വീഡിയോ

75ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ചിറ്റൂരിൽ വിറ്റ ടിക്കറ്റിന്; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

'ചിലപ്പോൾ അവിശ്വസനീയമായി തോന്നിയേക്കാം, ഞാൻ കാത്തിരിക്കുന്നത് അതിനാണ്'; മോഹൻലാലിനേക്കുറിച്ച് കമൽ ഹാസൻ

5000 വർഷത്തെ ചരിത്രം; ചായ ഒരു വികാരമായതിന് പിന്നിൽ പറയാനുണ്ട് ഏറെ