കേരളം

'എങ്ങനെ 232 കോടിയായി'; എഐ ക്യാമറ അടിമുടി അഴിമതി; കരാർ ദുരൂഹം; രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എഐ ക്യാമറ സ്ഥാപിച്ചതിൽ അഴിമതിയും ദുരൂഹതയും ആരോപിച്ച് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ക്യാമറ സ്ഥാപിച്ചതിലെ സാമ്പത്തിക ചെലവുകൾ സർക്കാർ മറച്ചുവയ്ക്കുകയാണെന്നും. റോഡ് സുരഷയുടെ നടുവിൽ നടന്നത് വൻ അഴിമതിയാണെന്നും രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കെൽട്രോണിനെ മുൻനിർത്തിയാണ് കള്ളക്കളി നടത്തുന്നത്. ബാം​ഗ്ലൂർ ആസ്ഥാനമായ എസ്ആർഐടി എന്ന കമ്പനിക്കാണ് കെൽട്രോൺ കരാർ നൽകിയത്. കരാർ ഏറ്റെടുത്ത കമ്പനിക്ക് ട്രാഫിക് രം​ഗത്ത മുൻപരിചയമില്ലെന്നും കെൽട്രാൺ സ്വകാര്യ കമ്പനിയെ തെര‍ഞ്ഞെടുത്തത് എങ്ങനെയാണെന്നും ചെന്നിത്തല ചോദിച്ചു. ടെണ്ടറിലൂടെയാണ് തെരഞ്ഞടുത്തതെങ്കിൽ അതിനുള്ള നടപടി ക്രമങ്ങൾ പാലിച്ചോയെന്നും ചെന്നിത്തല ചോദിച്ചു.

എസ്ആർഐടി എന്ന കമ്പനി ഇത് വീണ്ടും രണ്ട് കമ്പനികൾക്ക് ഉപകരാർ നൽകി, 151.22 കോടിയ്ക്കാണ് എസ്ആർഐടിക്ക് കെൽട്രോൺ കരാർ നൽകിയത്. തിരുവനന്തപുരത്തെ നാലാഞ്ചിറയിലുള്ള ഒരു കമ്പനിക്കും കോഴിക്കോടെ മലാപ്പറമ്പിലെ കമ്പനിക്കും എസ്ആർഐടി ഉപകരാർ നൽകി. ഇത് രണ്ടും തട്ടിക്കൂട്ട് കമ്പനികളാണെന്നു ചെന്നിത്തല പറഞ്ഞു. 

ക്യാമറ സ്ഥാപിച്ചതിലെ സാമ്പത്തിക ചെലവുകൾ സർക്കാർ മറച്ചുവയ്ക്കുകയാണ്. 232 കോടി രൂപയുടെ പദ്ധതിയാണെന്നാണ്  സർക്കാരിന്റെ പ്രഖ്യാപനം. കമ്പനികൾ തമ്മിലുണ്ടാക്കിയ കരാറിൽ 75 കോടിയ്ക്ക് പദ്ധതി നടപ്പാക്കാമെന്ന് പറയുന്നു. 75 കോടി 151 കോടിയായും പിന്നീട് 232 കോടിയായും മാറുന്നത് എങ്ങനെയാണെന്നും ചെന്നിത്തല ചോദിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്