കേരളം

കേരളത്തിന് അഭിമാനം; വന്ദേ ഭാരത് എക്‌സ്പ്രസ്, കൊച്ചി വാട്ടർ മെട്രോ സർവീസുകൾ ഇന്നു മുതൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വന്ദേ ഭാരത് എക്‌സ്പ്രസും കൊച്ചി വാട്ടർ മെട്രോയും സർവീസ് ആരംഭിക്കും. കാസർകോട് നിന്നും ഉച്ചയ്‌ക്ക് 2.30 ന്  വന്ദേ ഭാരത് എക്‌സ്പ്രസ് പുറപ്പെടും. കൊച്ചി വാട്ടർ മെട്രോ ഹൈക്കോടതി– വൈപ്പിൻ റൂട്ടിലാണ് ഇന്ന് സർവീസ് ആരംഭിക്കുക. 

ഉച്ചയ്ക്ക് 2.30ന് കാസർകോടു നിന്നു പുറപ്പെടുന്ന എക്‌സ്പ്രസ് രാത്രി 10.35 ഓടെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തും. 11 ജില്ലകളിലൂടെ കടന്നുപോകുന്ന ട്രെയിന് ഒൻപതു സ്റ്റോപ്പുകളാണ് ഉള്ളത്. ഉച്ചകഴിഞ്ഞ് 3.30 ന് കണ്ണൂരിലും 4.30 ന് കോഴിക്കോടും 05.30 ന് ഷൊർണൂർ ജംഗ്ഷനിലും 06.05 ന് തൃശൂരിലും 07.08 എറണാകുളം ടൗണിലും 08.02 കോട്ടയത്തും 09.20 കൊല്ലം ജംഗ്ഷനിലും 10.35 ന് തിരുവനന്തപുരത്തും ട്രെയിൻ എത്തിച്ചേരും. 28 മുതൽ തിരുവനന്തപുരം- കാസർകോട് സർവീസ് ആരംഭിക്കും. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രണ്ടു പദ്ധതികളും നാടിന് സമർപ്പിച്ചത്.

രാവിലെ ഏഴ് മണി മുതലാണ് ഹൈക്കോടതി– വൈപ്പിൻ റൂട്ടിൽ വാട്ട‍ർ മെട്രോ സ‍ർവീസ് ആരംഭിക്കുക. രാത്രി എട്ടു വരെ സർവീസ് ഉണ്ടാകും. നാളെ മുതൽ മുതൽ വൈറ്റില– കാക്കനാട് റൂട്ടിലും വാട്ട‍ർ മെട്രോ ഓടിത്തുടങ്ങും. ഈ റൂട്ടിലെ സമയക്രമം തീരുമാനിച്ചിട്ടില്ല. ആദ്യഘട്ടത്തിൽ ഒൻപതു ബോട്ടുകളാണ് സ‍ർവീസിന് തയ്യാറായിരിക്കുന്നത്. 15 മിനിറ്റ് ഇടവിട്ട് ബോട്ടുകളുണ്ടാകും. വാട്ടർ മെട്രോയുടെ വരവോടെ കൊച്ചിയുടെ ഗതാഗതമേഖലയ്ക്കും വിനോദസഞ്ചാരത്തിനും കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത