കേരളം

'ഓണസമ്മാനമായി കിട്ടിയ ഫോണ്‍; അഞ്ചു മിനിറ്റിലേറെ മകള്‍ അതെടുത്തു കളിച്ചിട്ടില്ല'

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മകളുടെ മരണത്തിനു കാരണമായ ഫോണ്‍ 2017ല്‍ വാങ്ങിയതെന്ന് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു മരിച്ച എട്ടു വയസ്സുകാരി ആദിത്യശ്രീയുടെ പിതാവ് അശോക് കുമാര്‍. 2021ല്‍ ഫോണിന്റെ ബാറ്ററി മാറ്റിയിരുന്നെന്നും അശോക് കുമാര്‍ പറഞ്ഞു.

അനിയന്‍ തനിക്ക് ഓണ സമ്മാനമായി നല്‍കിയ ഫോണാണ്. 2017 സെപ്റ്റംബറില്‍ പാലക്കാട്ടു നിന്നാണ് അവര്‍ റെഡ്മി ഫോണ്‍ വാങ്ങിയത്. 2021ല്‍ ചാര്‍ജ് നില്‍ക്കാതായതോടെ സര്‍വീസ് സെന്ററില്‍ നല്‍കി ബാറ്ററി മാറ്റിയിരുന്നു. ഒന്നര മാസമെടുത്താണ് അന്നു നന്നാക്കിത്തന്നത്.

സംഭവം നടന്ന ദിവസം അഞ്ചരയ്ക്കാണ് വീട്ടില്‍ ഫോണ്‍ കൊണ്ടുവച്ചത്. മകള്‍ അഞ്ചു മിനിറ്റിലേറെ അതെടുത്തു കളിച്ചിട്ടില്ലെന്ന് പിതാവ് പറഞ്ഞു. ഇനിയാര്‍ക്കും ഇത്തരത്തില്‍ ദുര്‍ഗതിയുണ്ടാവരുത്. അതിനാല്‍ വിശദ അന്വേഷണം വേണമെന്ന് അശോക് കുമാര്‍ ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു