കേരളം

പൊലീസ് ജീപ്പിൽ കയറണമെന്ന് ശ്രീഹരി, ആവശ്യവുമായി അമ്മ സ്റ്റേഷനിൽ, ആ​ഗ്രഹം നിറവേറ്റി ഇരിങ്ങാലക്കുട പൊലീസ്; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ഇരിങ്ങാലക്കുട: പൊലീസ് ജീപ്പിന്റെ മുൻ സീറ്റിൽ സ്റ്റിയറിങ് പിടിച്ച് ആവേശം കൊള്ളുന്ന ശ്രീഹരിയുടെ സന്തോഷം കണ്ട് അമ്മ പ്രിയലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു. അവന്റെ കുറേ നാളത്തെ ആ​ഗ്രഹം സാധിച്ചു കൊടുക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തിയുണ്ടായിരുന്നു ആ കണ്ണുകളിൽ. പൊലീസുകാരുടെ ബൊലേറോ ജീപ്പിൽ കയറണമെന്ന് ഭിന്നശേഷക്കാരനായ മകൻ വാശിപിടിച്ചപ്പോൾ എന്തു ചെയ്യുമെന്ന ആശങ്കയിലായിരുന്നു വീട്ടുകാർ.

ഒടുവിൽ സമീപവാസി ഇന്ദ്രനോട് കാര്യം പറഞ്ഞു. അദ്ദേഹം വഴിയാണ് ഇരിങ്ങാലക്കുട സ്റ്റേഷനിലെ എസ്ഐയോട് ആവശ്യം പറഞ്ഞത്. പിന്നെ കാര്യങ്ങൾ എളുപ്പമായി. സ്റ്റേഷനിലെ ട്രാഫിക് ചുമതലയുള്ള എസ്ഐ എൻകെ അനിൽ തന്നെ ശ്രീഹരിയുടെ ആ ആഗ്രഹം സാധിപ്പിച്ചു കൊടുത്തു.

ജീപ്പിൽ കയറിയ ശ്രീഹരി ആദ്യം ഡ്രൈവറുടെ സീറ്റിൽ കയറിയിരുന്ന് സ്റ്റിയറിങ്‌ തിരിച്ചുനോക്കി. പിന്നീട് അമ്മയോടൊപ്പം പിറകിലെ സീറ്റിലിരുന്നു. തുടർന്ന് പൊലീസ് ഡ്രൈവർ ഷിബു ശ്രീഹരിയുമായി ജീപ്പിൽ കൂടൽമാണിക്യം ക്ഷേത്രം വരെ കൊണ്ടുപോയി തിരിച്ച് സ്‌റ്റേഷനിലെത്തിച്ചു.

ഐക്കരക്കുന്ന് എളന്തോളി വീട്ടിൽ സച്ചിന്റെയും പ്രിയലക്ഷ്മിയുടേയും മകനാണ് ഭിന്നശേഷിക്കാരനായ ശ്രീഹരി. നടവരമ്പ് ഗവ ഹൈസ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുകയാണ് ശ്രീഹരി ഇപ്പോൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു