കേരളം

തൃശൂർ പൂരലഹരിയിലേക്ക്; സാമ്പിൾ വെടിക്കെട്ട് ഇന്ന്

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: തൃശൂർ ഇനി പൂരത്തിന്റെ ലഹരിയിലേക്ക്.  പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 ന് നടക്കും. തിരുവമ്പാടി വിഭാഗമാണ് വെടിക്കെട്ടിന് തുടക്കമിടുക. പിന്നാലെ പാറമേക്കാവും കരിമരുന്നുകൊണ്ട് ആകാശത്ത് പൂരത്തിന്റെ വർണവിസ്മയം തീർക്കും. 

സാമ്പിളിനും പകൽപ്പൂരത്തിനുമായി, തിരുവനമ്പാടി-പാറമേക്കാവ് വിഭാ​ഗങ്ങൾക്ക് രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി.കെ-റെയിലും വന്ദേഭാരതുമാണ് ഇതുവരെ പുറത്തുവന്ന വെടിക്കെട്ട് വെറൈറ്റികൾ.
 
പെസോയുടെ കർശന നിയന്ത്രണത്തിലാണ് സാമ്പിൾ വെടിക്കെട്ടും നടക്കുക. കാലാവസ്ഥ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പൂരപ്രേമികൾ.   ഇരുദേവസ്വങ്ങളുടെയും ചമയപ്രദർശനവും ഇന്ന് തുടങ്ങും. ഞായറാഴ്ചയാണ് തൃശൂർ പൂരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി