കേരളം

പൂജാരി താക്കോൽ ക്ഷേത്രത്തിൽ തന്നെ വച്ചു; സ്വർണ കിരീടമുൾപ്പെടെ വൻ മോഷണം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വടകര കോട്ടപ്പള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വൻ കവർച്ച. സ്വർണ കിരീടം, മാല, വേൽ, 10,000 രൂപ ഉൾപ്പെടെ നഷ്ടപ്പെട്ടു. ഒരു ഭണ്ഡാരം പൊളിച്ചു ഇതിലെ പണവും മോഷ്ടിച്ച നിലയിലാണ്. മറ്റൊരു ഭണ്ഡാരം പൊളിക്കാൻ ശ്രമിച്ച നിലയിലുമാണ്. ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 

പൂജ കഴിഞ്ഞ് പൂജാരി താക്കോൽ ക്ഷേത്രത്തിൽ തന്നെ വച്ചിരുന്നു. ഇതുപയോ​ഗിച്ചാണ് കവർച്ച. ക്ഷേത്രത്തിന്റെ നവീകരണ പ്രവൃത്തികൾ നടക്കുന്നുണ്ട്. അതിനിടെയാണ് മോഷണം. 

ക്ഷേത്ര കമ്മിറ്റി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോ​ഗ് സ്ക്വാഡും വിരലടയാള വി​ദ​ഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി