കേരളം

ട്യൂഷനു പോകാനായി വീട്ടിൽ നിന്ന് ഇറങ്ങി, പത്താം ക്ലാസ് വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: മൂന്നു നില കെട്ടിടത്തിൽ നിന്ന് വീണ് പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ബാലരാമപുരം സ്വദേശി അഭിലാഷിന്റെ മകൾ സാൻവി അഭിലാഷാണ് മരിച്ചത്. പട്ടം ബിഷപ്പ് ഹൗസിനോട് ചേർന്നുള്ള ഷോപ്പിങ്ങ് കോംപ്ലക്ലിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിലായിരുന്നു. പെൺകുട്ടി സ്വയം ചാടിയതെന്നാണ് പ്രാഥമിക നിഗമനം. 

വൈകീട്ട് 5.32 നാണ് സംഭവമുണ്ടായത്. ട്യൂഷനു പോകാനായാണ് സാൻവി വീട്ടിൽ നിന്ന് ഇറങ്ങിയത്. റോഡിൽ നിന്ന് വേഗത്തിൽ പെൺകുട്ടി കെട്ടിടത്തിലേക്ക് ഓടിക്കയറുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഷോപ്പിങ്ങ് കോംപ്ലക്ലിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ നിന്നാണ് താഴേയ്ക്ക് വീണത്. 

ശബ്ദം കേട്ട് ഷോപ്പിം​ഗ് കോംപ്ലക്സിൽ നിന്നുള്ള ആളുകൾ വന്ന് നോക്കുമ്പോഴാണ് പെൺകുട്ടി ഇവിടെ വീണുകിടക്കുന്നത് കണ്ടത്.  തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തക്കും മുന്പേ പെൺകുട്ടി മരിച്ചു. കുട്ടിയുടെ കയ്യിലുണ്ടായിരുന്ന സ്കൂൾ ബാഗും ചെരുപ്പും മുകൾ നിലയിൽ നിന്ന് കണ്ടെത്തി. ബാഗിനുള്ളിൽ പുസ്തകങ്ങൾക്കൊപ്പം പരീക്ഷ പേപ്പറുമുണ്ടായിരുന്നു.

പട്ടം ആര്യ സെൻട്രൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സാൻവി. ഇന്ന് ഉച്ച വരെ സ്കൂളിൽ ക്ലാസുണ്ടായിരുന്നു. സ്കൂളിൽ നിന്ന് സാൻവി വീട്ടിലെത്തിയ ശേഷം ട്യൂഷന് പോകാനെന്ന് പറഞ്ഞാണ് ഇറങ്ങിയത്.  പക്ഷെ ട്യൂഷൻ ക്ലാസിൽ എത്തിയില്ല. സാൻവി എത്താത്ത വിവരം ട്യൂഷൻ ക്ലാസിലെ അധ്യാപകൻ വീട്ടിൽ വിളിച്ചറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാർ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു