തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് തൂവൽ വെള്ളച്ചാട്ടത്തിൽ വീണ് വിദ്യാർത്ഥികൾ മരിച്ചു. നെടുങ്കണ്ടം താന്നിമൂട് സ്വദേശി സെബിൻ സജി, പാമ്പാടും പാറ കുരിശുമല സ്വദേശി അനില രവീന്ദ്രൻ എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് ഇരുവരേയും വെള്ളച്ചാട്ടത്തിൽ വീണ് കാണാതായത്.
ഇന്നലെ രാത്രി മുഴുവൻ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി 11 മണിയോടെയാണ് ഒരു മൃതദേഹം കണ്ടെത്തിയത്. പിന്നീട് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് രണ്ടാമത്തെ മൃതദേഹവും കണ്ടെത്തിയത്.
ഇരുവരും കാൽ വഴുതി വെള്ളച്ചാട്ടത്തിൽ വീണ്താകാമെന്നു സംശയിക്കുന്നു. മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ