കേരളം

സ്‌കൂള്‍ പ്രവൃത്തിദിനത്തിലെ കുറവ്: സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്; 10 ദിവസത്തിനകം മറുപടി നല്‍കാന്‍ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്‌കൂള്‍ പ്രവൃത്തി ദിനത്തിലെ കുറവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. 10 ദിവസത്തിനകം മറുപടി നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ കലണ്ടര്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. 

സ്‌കൂള്‍ പ്രവൃത്തി ദിനം 210 ല്‍ നിന്ന് 205 ആയി കുറച്ചത് ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മൂവാറ്റുപുഴ എബനേസര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജര്‍ ആണ് ഹര്‍ജിക്കാരന്‍. പ്രവൃത്തി ദിനം കുറച്ചത് വിദ്യാര്‍ത്ഥികളുടെ പഠനനിലവാരത്തെ ബാധിക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു. 

പ്രവൃത്തി ദിനം കുറവായതിനാല്‍ സിലബസ് പൂര്‍ത്തിയാക്കാന്‍ പ്രയാസമാണെന്ന് ഹര്‍ജിക്കാരന്‍ കുറ്റപ്പെടുത്തുന്നു. അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌കൂള്‍ പ്രവൃത്തിദിനം 205 ആയി കുറച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി

ബാല വിവാഹം അധികൃതര്‍ തടഞ്ഞു; 16കാരിയെ വരന്‍ കഴുത്തറുത്ത് കൊന്നു

തോല്‍വി അറിയാതെ 49 മത്സരങ്ങള്‍; യൂറോപ്യന്‍ ലീഗില്‍ ബയര്‍ ലെവര്‍കൂസന്‍ പുതു ചരിത്രമെഴുതി; ഫൈനലില്‍

''അന്നു ഞാന്‍ ഒരാളുടെ ബ്ലാക്ക്‌മെയിലിങ്ങിനു വഴങ്ങിപ്പോയി''; ഉമ്മന്‍ ചാണ്ടി പറഞ്ഞു

ലാഭത്തില്‍ റിലയന്‍സിനെ മറികടന്ന് എസ്ബിഐ; വരുമാനം ഒരു ലക്ഷം കോടി കടന്നു