കേരളം

മൂവാറ്റുപുഴയാറില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മുങ്ങിമരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം:  വൈക്കം വെള്ളൂരില്‍  മൂവാറ്റുപുഴയാറില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മുങ്ങിമരിച്ചു. അരയന്‍കാവ് സ്വദേശി ജോണ്‍സണ്‍ (56), സഹോദരിയുടെ മകന്‍ അലോഷി (16), സഹോദരന്റെ മകള്‍ ജിസ്‌മോള്‍ (15) എന്നിവരാണ് മരിച്ചത്. 

വൈക്കം വെള്ളൂര്‍ ചെറുകര പാലത്തിന് താഴെ വെച്ചായിരുന്നു അപകടം. ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്. പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഏഴുപേരാണ് കുളിക്കാനായി പുഴയില്‍ ഇറങ്ങിയത്. ഇതില്‍ മൂന്നുപേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ജോണ്‍സന്റെ സഹോദരന്‍ ജോബി മത്തായി, ഭാര്യ സൗമ്യ, ജോണ്‍സന്റെ സഹോദരിമാരായ മിനി, സുനി എന്നിവര്‍ രക്ഷപെട്ടു. ജോബിയുടെ മകളാണ് മരിച്ച ജിസ്‌മോള്‍. സഹോദരി സുനിയുടെ മകനാണ് മരിച്ച അലോഷി. അഗ്നിശമന സേനയും നാട്ടുകാരും ചേർന്നു രണ്ടു മണിക്കൂറോളം നീണ്ട ‌തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൊന്നാനിയിൽ മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ചു: രണ്ടു പേർ മരിച്ചു

നാ​ഗപട്ടണം എംപി എം സെൽവരാജ് അന്തരിച്ചു

ഭിന്ന ശേഷിക്കാരനെ കോടാലി കൊണ്ടു വെട്ടി, കല്ല് കൊണ്ടു തലയ്ക്കടിച്ചു; കണ്ണൂരിൽ അരും കൊല

7 ദിവസം മുൻപ് വിവാഹം, വിരുന്നെത്തിയ വീട്ടുകാർ കണ്ടത് മകളുടെ ദേഹത്തെ മർദനപ്പാടുകൾ; താലി തിരിച്ചുകൊടുത്ത് വേർപിരിഞ്ഞു

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്