കേരളം

മത്സരഓട്ടത്തിനിടെ തര്‍ക്കം; പാറക്കല്ല് കൊണ്ട് കാര്‍ എറിഞ്ഞുതകര്‍ത്തു; ദേശീയപാതയില്‍ അഴിഞ്ഞാടി യുവാക്കള്‍; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മത്സരയോട്ടത്തിനിടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കാര്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.  ദേശീയപാതയില്‍ കൊടുങ്ങല്ലൂര്‍ ചന്തപ്പുര വടക്കുഭാഗത്ത് ഞായറാഴ്ച വൈകീട്ടാണ് സംഭവം. കാറിലെത്തിയ അഞ്ച് അക്രമികള്‍ക്കു പുറമെ സഹായത്തിനു വന്ന മൂന്നു പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. 

ഇതുവഴി സഞ്ചരിച്ച യാത്രക്കാരെ മുഴുവന്‍ ഭീതിയിലാഴ്ത്തി സെന്റ് തോമസ് പള്ളിക്കു സമീപത്തായിരുന്നു ആക്രമികളുടെ അഴിഞ്ഞാട്ടം. കരിങ്കല്ലെറിഞ്ഞു കാറിന്റെ ഗ്ലാസുകള്‍ പൂര്‍ണമായും തകര്‍ത്തു. കാര്‍ യാത്രികരെ മര്‍ദിച്ചു. തൃപ്രയാര്‍ സ്വദേശികളാണ് ആക്രമണത്തിനിരയായത്. പൊലീസ് എത്തും മുന്‍പേ ഇരുവിഭാഗവും കാറുകളുമായി കടന്നു.

കാര്‍ ഉരഞ്ഞതിനെച്ചൊല്ലി അസീമും തൃപ്രയാര്‍ സ്വദേശികളും നേരത്തേ തന്നെ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന്  അസീം പത്താഴക്കാടുള്ള സുഹൃത്തുക്കളെ വിളിച്ചു വരുത്തി തിരിച്ച് ആക്രമിക്കുകയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ സംഘത്തെ പൊലീസിനു കണ്ടെത്താനായില്ല. അസീം ഓടിച്ച കാര്‍ പത്താഴക്കാട് അപകടത്തില്‍ പെട്ടതോടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു; ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തി; ഇറാന്‍ വിദേശകാര്യമന്ത്രിയും അപകടത്തില്‍ മരിച്ചു

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് കൂടും; പുനര്‍ നിര്‍ണയത്തിന് കമ്മിഷന്‍, മന്ത്രിസഭാ തീരുമാനം

നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

സൗദി രാജാവിന് ശ്വാസകോശത്തില്‍ അണുബാധ; കൊട്ടാരത്തില്‍ ചികിത്സയില്‍

ഇന്ത്യന്‍ പൗരത്വം കിട്ടിയതിനു ശേഷമുള്ള ആദ്യത്തെ വോട്ട്: ഏഴ് മണിക്ക് പോളിങ് ബൂത്തിലെത്തി ക്യൂ നിന്ന് അക്ഷയ് കുമാര്‍