കേരളം

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർഥി; പ്രഖ്യാപിച്ച് കോൺ​ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർഥി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്നാണ് ഉപ തെരഞ്ഞെടുപ്പ്. വിജ്ഞാപനം വന്നു മണിക്കൂറുകൾക്കുള്ളിൽ തന്നെ അദ്ദേഹത്തിന്റെ മകനായ ചാണ്ടി ഉമ്മനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. 

കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ചാണ്ടി ഉമ്മനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. എഐസിസി ചാണ്ടി ഉമ്മന്റെ സ്ഥാനാർഥിത്വം അം​ഗീകരിച്ചതായി അദ്ദേഹം വ്യക്തമാക്കി. 

പുതുപ്പള്ളിയിൽ സെപ്റ്റംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണല്‍. തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളി മണ്ഡലത്തില്‍ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 17നാണ്. സൂക്ഷ്മ പരിശോധന പതിനെട്ടിന്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്.

പുതുപ്പള്ളി ഉൾപ്പെടെ ഏഴു നിയോജക മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.  ജാർഖണ്ഡിലെ ധുമ്രി, ത്രിപുരയിലെ ബോക്സാനഗർ, ധൻപുർ, ബംഗാളിലെ ധുപ്ഗുരി, ഉത്തർപ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നിവിടങ്ങളിലാണ് സെപ്റ്റംബർ 5ന് ഉപതിരഞ്ഞെടുപ്പ് നടക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം, അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു, യാത്രകള്‍ക്ക് നിയന്ത്രണം

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, പഞ്ചായത്തില്‍ 208 പേര്‍ ചികിത്സയില്‍

അമിത വേഗത്തില്‍ ആഡംബരകാര്‍ ഓടിച്ച് രണ്ട് പേരെ കൊന്നു, 17കാരന് 300 വാക്കുകളില്‍ ഉപന്യാസം എഴുതാന്‍ ശിക്ഷ

എസി ഓഫ് ചെയ്യുക, ടയര്‍ പരിശോധിക്കുക; മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇടുക്കിയിലും വെസ്റ്റ്‌നൈല്‍ പനി സ്ഥിരീകരിച്ചു, 24 കാരന്‍ മരിച്ചു