കേരളം

ആറു വര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് കാണാതായത് 43,272 സ്ത്രീകളെ; എന്‍സിആര്‍ബി റിപ്പോര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആറു വര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 43,272 സ്ത്രീകളെ കാണാതായിട്ടുണ്ടെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കുകള്‍. ഇതില്‍ 40,450 (93%) പേരെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും എന്‍സിആര്‍ബി പറയുന്നു. 

2016 മുതല്‍ 2021 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. ഈ കാലയളവിലെ കാണാതായ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരില്‍ 2822 പേരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

37,367 പ്രായപൂര്‍ത്തിയായ സ്ത്രീകളെയും 5905 പെണ്‍കുട്ടികളെയുമാണ് കാണാതായത്. ഇതില്‍ 34,918 സ്ത്രീകളെയും 5532 കുട്ടികളെയും കണ്ടെത്തി. 

കൂടുതല്‍ പെണ്‍കുട്ടികളെ കാണാതായത് 2018ലാണ്. ഈ വര്‍ഷം മാത്രം 1136 പെണ്‍കുട്ടികളെയാണ് കാണാതായത്. കൂടുതല്‍ സ്ത്രീകളെ കാണാതായത് 2019ല്‍ ആണെന്നും (8202) കണക്കുകള്‍ പറയുന്നു. ഓരോ വര്‍ഷവും ശരാശരി 984 പെണ്‍കുട്ടികളെയും 6227 സ്ത്രീകളെയും കാണാതാവുന്നുണ്ടെന്നാണ് എന്‍സിആര്‍ബി പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു