കേരളം

ഓണക്കാലത്ത് കേരളത്തിലേക്ക് അധിക സര്‍വീസുകളായി കര്‍ണാടക ആര്‍ടിസി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഓണക്കാലത്ത് കേരളത്തിലേക്ക് രണ്ട് അധിക സര്‍വീസുകള്‍  പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി. 25ന് രാത്രിയാണ് ബംഗളൂരുവില്‍ നിന്ന് ആലപ്പുഴയിലേക്ക് സ്‌പെഷ്യല്‍ സര്‍വീസുകള്‍.

കെസി വേണുഗോപാല്‍ എംപി കര്‍ണാടക ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. 

അതേസമയം തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് കെഎസ്ആര്‍ടിസി കുടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തും. നേരത്തെ 30 സര്‍വീസുകളാണ് നിശ്ചയിച്ചിരുന്നെതങ്കില്‍ അത് 55 സര്‍വീസുകളായി ഉയര്‍ത്തിയതായി കെഎസ്ആര്‍ടിസി അറിയിച്ചു. ചെന്നൈ, മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് 22 മുതല്‍ സെപ്തംബര്‍ അഞ്ചുവരെ പ്രത്യേക സര്‍വീസുകള്‍. കൂടാതെ 23 മുതല്‍ 28 വരെയും അധിക സര്‍വീസുകളുണ്ട്.

കോഴിക്കോട് ഡിപ്പോയില്‍നിന്ന് 12 ഉം തൃശൂര്‍ ഡിപ്പോയില്‍നിന്ന് ആറും എറണാകുളം ഡിപ്പോയില്‍നിന്ന് 14 ഉം കോട്ടയത്തുനിന്ന് ആറും കണ്ണൂരില്‍നിന്ന് നാലും തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് എട്ടും സര്‍വീസുകളാണ് അധികമായി നടത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി