കേരളം

'ആരോപണങ്ങളല്ല, പുറത്തുവന്നത് ആദായനികുതി വകുപ്പ് കണ്ടെത്തലുകള്‍'; വീണയ്‌ക്കെതിരായ മാസപ്പടി വിവാദം ഗൗരവത്തോടെ കാണും: ഗവര്‍ണര്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ മാസപ്പടി വിവാദത്തെ ഗൗരവത്തോടെ കാണുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രേഖകള്‍ പരിശോധിച്ച ശേഷം എന്തുചെയ്യണമെന്നതിനെ കുറിച്ച് തീരുമാനിക്കുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ആരോപണവുമായി ബന്ധപ്പെട്ട ഓദ്യോഗിക രേഖകള്‍ ഒന്നും കണ്ടിട്ടില്ല. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പ്രതികരിക്കുന്നത്. വിഷയം ഗൗരവതരവും ഗുരുതരവുമാണ്. പുറത്തുവന്നത് ആരോപണങ്ങളല്ല, ആദായനികുതി വകുപ്പ് കണ്ടെത്തലുകളാണ് എന്നാണ് മാധ്യമ വാര്‍ത്തകളില്‍ നിന്ന് മനസിലാകുന്നത്. തലസ്ഥാനത്ത് എത്തിയ ശേഷം വിഷയം വിശദമായി പരിശോധിക്കും. മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടുമോ എന്നതടക്കം പിന്നീട് തീരുമാനിക്കും'- ഗവര്‍ണര്‍ പറഞ്ഞു.

വീണാ വിജയനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ മാധ്യമങ്ങള്‍ വിവാദങ്ങളുണ്ടാക്കി, വിഷയം പര്‍വതീകരിക്കുകയാണെന്നാണ് സിപിഎം നിലപാട്. ഇവിടെ, രണ്ട് കമ്പനികള്‍ തമ്മിലുള്ളത് നിയമപരമായ ധാരണ മാത്രമാണ്. രണ്ട് കമ്പനികള്‍ തമ്മിലുള്ള ധാരണക്കനുസരിച്ചുള്ള നിയമപരമായ നടപടികള്‍ മാത്രമാണ് നടന്നതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്ക് സ്വകാര്യ കമ്പനിയില്‍ നിന്ന് മാസപ്പടി ഇനത്തില്‍ മൂന്ന് വര്‍ഷത്തിനിടെ 1.72 കോടി രൂപ കിട്ടിയെന്നതിന്റെ രേഖകള്‍ പുറത്ത് വന്നതാണ് വിവാദങ്ങള്‍ക്ക് വഴി തെളിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു