കേരളം

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറി:  രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ പരീത്, ബൈജു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. 

യുവതിയോട് അപമര്യാദയായി പെരുമാറിയതിനാണ് പരീതിനെതിരെ നടപടിയെടുത്തത്. പൊതുസ്ഥലത്ത് മദ്യപിച്ചു ബഹളമുണ്ടാക്കി എന്നതിനാണ് ബൈജുവിനെ സസ്പെൻഡ് ചെയ്തത്. ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിന് രണ്ടുപേർക്കെതിരെയും വകുപ്പു തല അന്വേഷണവുമുണ്ട്. 

സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് പരീതിനെ രാമമം​ഗലം പൊലീസ് അറസ്റ്റു ചെയ്‌തിരുന്നു. ഇന്നലെ വൈകീട്ടാണ്  സംഭവം. അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ യുവതികളോട്  മഫ്‌തിയിലെത്തിയ പൊലീസുകാരൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; അഞ്ചു വയസുകാരി അതീവഗുരുതരാവസ്ഥയില്‍

കാസർകോട് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകൽ: പെൺകുട്ടി ലൈം​ഗികാതിക്രമത്തിന് ഇരയായി, മെഡിക്കൽ റിപ്പോർട്ട്

'മമ്മൂട്ടിയോട് ആരാധനയും ബഹുമാനവും പേടിയും; നിവൃത്തിയുണ്ടായിരുന്നെങ്കിൽ 'തലവൻ' റിലീസ് മാറ്റുമായിരുന്നു'

നാരുകളാൽ സമ്പുഷ്ടം; അമിതവണ്ണം കുറയ്‌ക്കാൻ ഇവയാണ് ബെസ്റ്റ്

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; ഒരു കുട്ടിമരിച്ചു