കേരളം

ഓണക്കിറ്റ് വിതരണം വൈകും; 23 മുതൽ നാല് ദിവസത്തേക്ക് മാത്രം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം വൈകും. ഈ മാസം 23ന് ശേഷമായിരിക്കും ഓണക്കിറ്റ് വിതരണം ആരംഭിക്കുക.ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാധനങ്ങൾ സപ്ലൈക്കോയിൽ നിലവിൽ സ്റ്റോക്കില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. 

വിവിധയിടങ്ങളിൽ നിന്നും സാധനങ്ങൾ ശേഖരിച്ച് പാക്കിങ് പൂർത്തിയാക്കാൻ നാല് ദിവസമെങ്കിലും വേണമെന്നാണ് വിലയിരുത്തൽ. ഇതേ തുടർന്നാണ് കിറ്റ് വിതരണം 23ലേക്ക് നീട്ടാൻ ഭക്ഷ്യ വകുപ്പ് ആലോചിക്കുന്നത്. 14 ഇനം സാധനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

അതേസമയം സപ്ലൈക്കോയുടെ ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ജില്ലാതലത്തിൽ ഓണച്ചന്തകളുടെ പ്രവർത്തനം നാളെ ആരംഭിക്കും. നിയോജകമണ്ഡലം കേന്ദ്രീകരിച്ചും ഓണച്ചന്തകൾ ആരംഭിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൈയില്‍ എത്ര പണമുണ്ട്?' രജിസ്റ്ററില്‍ എഴുതണം; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

9ാം മാസത്തിലേക്ക്; നിറവയറില്‍ ഡാന്‍സുമായി അമല പോള്‍

നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂ വേണ്ട; പൂജയ്ക്ക് ഉപയോഗിക്കാം: ദേവസ്വം ബോര്‍ഡ്

മഞ്ഞപ്പിത്തം പടരുന്നു; കോഴിക്കോട് ഐസ് ഒരതിക്ക് നിരോധനം, കരിമ്പിന്‍ ജ്യൂസിനും നിയന്ത്രണം