കേരളം

അളവ് കുറഞ്ഞാൽ 50,000രൂപ പിഴ, സീലിൽ കൃത്രിമം കാണിച്ചാൽ ജയിൽ; ഓണക്കാല പരിശോധന തുടങ്ങി

സമകാലിക മലയാളം ഡെസ്ക്


‌‌
കൊച്ചി: ഓണക്കാലത്ത് അളവുതൂക്ക തട്ടിപ്പ് നടത്തുന്നവരെ പിടിക്കാൻ ലീ​ഗൽ മെട്രോളജി വകുപ്പിന്റെ മിന്നൽ പരിശോധന തുടങ്ങി. വ്യാപാര കേന്ദ്രങ്ങളിൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയാനാണ് വ്യാപക പരിശോധന. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ അറിയിക്കാം. പരാതി ലഭിച്ചാൽ അന്വേഷണം നടത്തി പിഴ ചുമത്തും. 

അളവുതൂക്ക ഉപകരണങ്ങൾ മുദ്ര പതിപ്പിക്കാതെ ഉപയോ​ഗിക്കുക, പാക്കേജ് കമ്മോഡിറ്റീസ് നിയമം അനുശാസിക്കുന്ന പ്രഖ്യാപനങ്ങൾ ഇല്ലാത്ത പാക്കറ്റുകൾ വിൽപ്പന നടത്തുക, അളവിലും തൂക്കത്തിലും കുറവ് വരുത്തി വിൽപ്പന നടത്തുക, എം ആർ പി തിരുത്തി അമിത വില ഈടാക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കൺട്രോൾ റൂമിൽ അറിയിക്കാം. നിർമാതാവ്, പായ്ക്കർ, പേര്, ഉത്പന്നത്തിന്റെ പേര്, അളവ്, തൂക്കം, എണ്ണം, പാക്കറ്റ് ഇറക്കുമതി ചെയ്ത തിയതി, എം ആർ പി അഥവാ എല്ലാ നികുതികളും ഉൾപ്പെട്ട ചില്ലറ വിൽപ്പന വില, ഭക്ഷണ പദാർഥമാണെങ്കിൽ ഉപയോ​ഗിക്കാൻ സാധിക്കുന്ന കാലാവധി, തിയതി, ഉപഭോക്താവിന് പരാതിപ്പെടാനുള്ള മേൽവിലാസം എന്നിവ ഇല്ലാത്തത് കുറ്റകരമാണ്. 

ഡിക്ലറേഷൻ ഇല്ലാത്ത പാക്കേജിന് നിർമാതാവിന് 25,000രൂപയും ‍ഡീലർക്ക് 5000രൂപയും പിഴ ചുമത്തും. അളവ് കുറഞ്ഞാൽ നിർമാതാവിന് 50,000രൂപയും ഡീലർക്ക് 10,000രൂപയും പിഴ ചുമത്തും. ലീ​ഗൽ മെട്രോളജി വിഭാ​ഗം അളവുതൂക്ക ഉപകരണങ്ങളിൽ അടിക്കുന്ന സീലിൽ കൃത്രിമം കാണിച്ചാൽ ജയിൽ ശിക്ഷയാകും ലഭിക്കുക. ഉപഭോക്താക്കൾ ജാ​ഗ്രത കാണിച്ചാൽ മിക്ക തട്ടിപ്പുകളും തടയാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമ്മാനം അടിച്ചു!, ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി 5000 രൂപ തട്ടി; പരാതി സമ്മാനം അടിച്ചു!, ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി 5000 രൂപ തട്ടി; പരാതി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ