കേരളം

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് അഞ്ചു ഡി​ഗ്രി വരെ കൂടും; മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂടു കൂടുമെന്ന് മുന്നറിയിപ്പ്. ഒമ്പതു ജില്ലകളിലാണ് താപനില മുന്നറിയിപ്പുള്ളത്. മൂന്നു മുതൽ അഞ്ചു ഡി​ഗ്രി വരെ ചൂടു കൂടുമെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. 

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ  ഇന്നും നാളെയും ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെ (സാധാരണയെക്കാൾ 3 °C - 5 °C വരെ കൂടുതൽ) ഉയർന്നേക്കും.  ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 ഡി​ഗ്രി സെൽഷ്യസ് വരെയും ചൂടു കൂടും. 

എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്  ജില്ലകളിൽ 34 ഡി​ഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 3 °C - 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.  

ജാഗ്രതാ നിർദേശങ്ങൾ

ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങള്‍ പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കെജരിവാള്‍ സമൂഹത്തിനു ഭീഷണിയല്ല'; ഇക്കഴിഞ്ഞ ഒന്നര വര്‍ഷവും അദ്ദേഹം പുറത്തായിരുന്നില്ലേ?: സുപ്രീം കോടതി

വനിതാ ​ഗുസ്തി താരങ്ങളെ ലൈം​ഗികമായി പീഡിപ്പിച്ചു; ബ്രിജ്ഭൂഷനെതിരെ കോടതി കുറ്റം ചുമത്തി

ഇന്ത്യയുടെ 'അഭിമാന ജ്വാല'- ഏഷ്യൻ പവർ ലിഫ്റ്റിങിൽ നാല് മെഡലുകൾ നേടി മലയാളി താരം

ജസ്റ്റിന്‍ ബീബർ- ഹെയ്‌ലി പ്രണയകഥ

'ലോകകപ്പില്‍ വിരാട് കോഹ്‌ലി ഓപ്പണറായി ഇറങ്ങണം'