കേരളം

പ്രായപൂർത്തിയാകാത്ത കുട്ടികൾ ബൈക്കോടിച്ചു; അമ്മമാര്‍ക്ക് 30,000 രൂപ വീതം പിഴ, രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാൻ ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ഇരുചക്രവാഹനം ഓടിക്കാന്‍ നല്‍കിയ അമ്മമാര്‍ക്ക് പിഴ ശിക്ഷ. 16-കാരനായ മകന് ബൈക്ക് ഓടിക്കാന്‍ നല്‍കിയ തലശ്ശേരി ചൊക്ലി കവിയൂര്‍ സ്വദേശിനിക്ക് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 30,000 രൂപയാണ് പിഴ വിധിച്ചത്.

ഏപ്രില്‍ മൂന്നിന് സ്‌കൂള്‍ വിദ്യാര്‍ത്ഥി കവിയൂര്‍-പെരിങ്ങാടി റോഡില്‍ അപകടകരമായ നിലയില്‍ ബൈക്ക് ഓടിച്ചിരുന്നു. ചൊക്‌ളി സബ് ഇന്‍സ്‌പെക്ടര്‍ കൈകാണിച്ചിട്ടും നിര്‍ത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാഹന ഉടമ ജീവിച്ചിരിപ്പില്ലെന്നും, ബൈക്ക് ഓടിക്കാന്‍ നല്‍കിയത് അമ്മയാണെന്നും കണ്ടെത്തിയിരുന്നു. 

വിദ്യാർത്ഥിയായ മകന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിന് വടകര മടപ്പള്ളി സ്വദേശിനിക്ക് വടകര മജിസ്ട്രേറ്റ് കോടതി  30,200 രൂപ പിഴ ചുമത്തി. കോടതി പിരിയുംവരെ തടവിനും ശിക്ഷിച്ചു. വാഹന രജിസ്ട്രേഷന്‍ ഒരുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹരിയാന: ഉടന്‍ വിശ്വാസവോട്ട് വേണമെന്ന് ജെജെപി; ഗവര്‍ണറെ കാണാന്‍ സമയം തേടി കോണ്‍ഗ്രസ്

എന്താണ് വാട്‌സ്ആപ്പില്‍ എത്തുന്ന പുതിയ 'ഓഡിയോ കോള്‍ ബാര്‍' ?

രണ്ടു ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; പാലക്കാട് ചൂട് 39 ഡിഗ്രി തന്നെ

കോഴിക്കോട്ട് 61കാരന്റെ മരണം കൊലപാതകം, മകന്‍ കസ്റ്റഡിയില്‍; തെളിയിച്ച് പൊലീസ്

'അവർ കടന്നു കയറിയത്, പൊലീസിനെ കുറ്റം പറയാനാകില്ല': അന്വേഷണം അനാവശ്യമെന്ന് 'മഞ്ഞുമ്മൽ ബോയ്സ്' സംവിധായകൻ