കേരളം

തിരുവനന്തപുരത്ത് യുവതി വീട്ടില്‍ മരിച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആര്യനാട് പുതുക്കുളങ്ങരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വിതുര മരുതാമല സ്വദേശി ബെന്‍സി (26) യാണ് മരിച്ചത്. 

രാവിലെ 11 മണിയോടെയാണ് ബെന്‍സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നരൂവാമൂട് സ്വദേശി ജോബിന്‍ ആണ് ബെന്‍സിയുടെ ഭര്‍ത്താവ്. നാലുമാസമായി ഇവര്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. 

കൊറിയര്‍ സര്‍വീസില്‍ ജോലി ചെയ്യുകയാണ് ജോബിന്‍. ബെന്‍സി വീടിനോട് ചേര്‍ന്നുള്ള സ്ഥാപനത്തില്‍ ഫിസിയോതെറാപിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു. സംഭവസമയത്ത് ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല. 

ഇയാള്‍ വീട്ടിലെത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് അയല്‍വീട്ടുകാരെ വിളിച്ചു വരുത്തി വീടു ചവിട്ടി തുറന്നപ്പോഴാണ് ബെന്‍സിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ

വകുപ്പു തല നടപടി തീരുംവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രം; അന്തിമ ഉത്തരവു വരെ കാക്കണമെന്ന് ഹൈക്കോടതി

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍