കേരളം

പാലിയേക്കര ടോൾ നിരക്ക് നാളെ മുതൽ കൂടും: വർധിക്കുന്നത് 10 രൂപ വരെ

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ദേശിയപാത തൃശൂർ- ഇടപ്പള്ളി റോഡിലെ പാലിയേക്കര ടോൾപ്ലാസയിൽ വർധിച്ച ടോൾ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ. അഞ്ച് രൂപ മുതൽ 10 രൂപ വരെയാണ് നിരക്ക് വർധിച്ചത്. കാർ, ജീപ്പ്, ചെറുകിട വാണിജ്യ വാഹനങ്ങൾ എന്നിവയ്ക്ക് ഒരു ഭാ​ഗത്തേക്ക് നിരക്കിൽ മാറ്റമില്ല. ബസ് ,ട്രക്ക്, മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് 5 രൂപയുടെ വർധനയുണ്ടാകും. 

ദിവസം ഒന്നിൽ കൂടുതലുള്ള യാത്രകൾക്ക് എല്ലാ വിഭാ​ഗങ്ങൾക്കും 5 മുതൽ 10 രൂപ വരെ വർധിക്കും. 10 കിലോമീറ്റർ ചുറ്റളവിൽ ഒരു മാസത്തേക്കുള്ള നിരക്ക് 150 രൂപയായും 20 കിലോമീറ്റർ ചുറ്റളവിലുള്ള വാഹനങ്ങൾക്ക് ഒരു മാസത്തേക്കുള്ള നിരക്ക് 300 രൂപയായും തുടരും. എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനാണ് പാലിയേക്കര ടോൾ നിരക്ക് പരിഷ്കരിക്കുന്നത്. 

പുതുക്കിയ നിരക്ക് ഇങ്ങനെ

  • കാർ‌, വാൻ ജീപ്പ് വിഭാ​ഗം- ഒരു ഭാ​ഗത്തേക്ക് -90 രൂപ(മാറ്റമില്ല), ഒന്നിൽ കൂടുതൽ യാത്രകൾക്ക്- 140 രൂപ(135 രൂപ)‌
  • ചെറുകിട വാണിജ്യ വാഹനങ്ങൾ- ഒരു ഭാ​ഗത്തേക്ക് 160 രൂപ, (മാറ്റമില്ല), ഒന്നിൽ കൂടുതൽ യാത്രകൾക്ക്- 240 രൂപ(235 രൂപ)‌
  • ബസ് ട്രക്ക്- ഒരു ഭാ​ഗത്തേക്ക് 320 രൂപ (315 രൂപ), ഒന്നിൽ കൂടുതൽ യാത്രകൾക്ക് 480 രൂപ(475 രൂപ)
  • മൾട്ടി ആക്സിൽ വാഹനങ്ങൾ- ഒരു ഭാ​ഗത്തേക്ക് 515 രൂപ(510 രൂപ), ഒന്നിൽ കൂടുതൽ യാത്രകൾക്ക് 775 രൂപ(765 രൂപ)‌

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ഒറ്റ ദിവസം 83 ലക്ഷം രൂപയുടെ വഴിപാട്: ഗുരുവായൂരിൽ റെക്കോർഡ് വരുമാനം

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം