കേരളം

സാമ്പത്തിക പ്രതിസന്ധി; ട്രഷറി ഇടപാടുകൾക്ക് വീണ്ടും നിയന്ത്രണം; ഒരു ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾക്ക് ടോക്കൺ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രഷറി ഇടപാടുകൾക്ക് നിയന്ത്രണം. മുൻകൂർ അനുമതി ഇല്ലാതെ പിൻവലിക്കാവുന്ന തുക ഒരു ലക്ഷമാക്കി. നേരത്തെ ഇത് അഞ്ച് ലക്ഷമായിരുന്നു. ഒരു ലക്ഷം വരെയുള്ള ബില്ലുകൾ അപ്പപ്പോൾ അനുവദിക്കും. അതിനു മുകളിൽ ബില്ലുകൾക്ക് ടോക്കൺ ഏർപ്പെടുത്തി. അതേസമയം ഒക്ടോബർ 15 വരെയുള്ള ബില്ലുകൾ പരിധിയില്ലാതെ തന്നെ പാസാക്കിയതായി ട്രഷറി വശദീകരിക്കുന്നു. 

അതി​ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്നു ചൂണ്ടിക്കാട്ടിയാണ് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ച് ലക്ഷത്തിനു മുകളിൽ തുകയ്ക്കായിരുന്നു നേരത്തെ മുൻകൂർ അനുമതി വേണ്ടിയിരുന്നത്. ഇതാണ് ചുരുക്കി ഇപ്പോൾ ഒരു ലക്ഷമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഓ​ഗസ്റ്റിലാണ് പിൻവലിക്കൽ തുകയുടെ പരിധി അഞ്ച് ലക്ഷമാക്കി കുറച്ചത്. 

ഒരു ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾക്ക് ഇലക്ട്രോണിക്ക് ടോക്കൺ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാരിന്റെ മുൻ​ഗണന അനുസരിച്ചു മാത്രമേ ഒരു ലക്ഷത്തിനു മുകളിലുള്ള തുക മാറി നൽകു. നത്യചെലവുകൾ നടക്കേണ്ടതു ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'മുസ്ലിങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല'; വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി പ്രധാനമന്ത്രി

ഇന്ത്യയുടെ ടി20 ലോകകപ്പ് ആദ്യ ഇലവനില്‍ പന്തോ, സഞ്ജുവോ?; ഗംഭീറിന്റെ ചോയ്‌സ് ഇങ്ങനെ

'നെഞ്ചിലേറ്റ ക്ഷതം മരണകാരണമായി'; തിരുവനന്തപുരത്തെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്

''പലവര്‍ണ്ണ ഇഴകളിട്ട കമ്പളംപോലെ ഗോരംഗോരോ അഗ്നിപര്‍വ്വത ഗര്‍ത്തത്തിന്റെ അടിത്തട്ട്, അതില്‍ നീങ്ങുന്ന മൃഗസംഘങ്ങള്‍''

ഇനി ലിങ്ക്ഡ് ഡിവൈസിലും ചാനല്‍ ക്രിയേറ്റ് ചെയ്യാം; വരുന്നു പുതിയ അപ്‌ഡേറ്റ്