കേരളം

ജെഇഇ മെയിന്‍ രജിസ്‌ട്രേഷന്‍ തീയതി നീട്ടി; ഈ മാസം നാലുവരെ അപേക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദേശീയ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ ( ജെഇഇ മെയിന്‍ ) രജിസ്‌ട്രേഷന്‍ ഈ മാസം നാലു വരെ നീട്ടി. ജെഇഇ ഒന്നാം സെഷന്റെ രജിസ്‌ട്രേഷന്‍ ഇന്നലെ പൂര്‍ത്തിയാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. 

പുതുക്കിയ സമയക്രമം അനുസരിച്ച് ഡിസംബര്‍ നാലിന് രാത്രി ഒമ്പതുമണി വരെ രജിസ്റ്റര്‍ ചെയ്യാം. രാത്രി 11.50 വരെ ഫീസ് അടയ്ക്കാന്‍ സൗകര്യമുണ്ട്. 

കറക്ഷന്‍ വിന്‍ഡോ ആറാം തീയതി മുതല്‍ എട്ടാം തീയതി വരെ ലഭ്യമാകുമെന്നും ദേശീയ പരീക്ഷാ ഏജന്‍സി വ്യക്തമാക്കി. ജനുവരി 24 മുതല്‍ ഫെബ്രുവരി ഒന്നു വരെയാണ് പരീക്ഷാ തീയതി. വിവരങ്ങള്‍ക്ക് https://jeemain.nta.ac.in സന്ദര്‍ശിക്കുക

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'മുസ്ലിങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല'; വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി പ്രധാനമന്ത്രി

'മമ്മൂട്ടി ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും, ആ പരിപ്പ് ഇവിടെ വേവില്ല'; പിന്തുണ

ഇന്ത്യയുടെ ടി20 ലോകകപ്പ് ആദ്യ ഇലവനില്‍ പന്തോ, സഞ്ജുവോ?; ഗംഭീറിന്റെ ചോയ്‌സ് ഇങ്ങനെ

'നെഞ്ചിലേറ്റ ക്ഷതം മരണകാരണമായി'; തിരുവനന്തപുരത്തെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്

''പലവര്‍ണ്ണ ഇഴകളിട്ട കമ്പളംപോലെ ഗോരംഗോരോ അഗ്നിപര്‍വ്വത ഗര്‍ത്തത്തിന്റെ അടിത്തട്ട്, അതില്‍ നീങ്ങുന്ന മൃഗസംഘങ്ങള്‍''