കേരളം

കേരളവര്‍മ കോളജ് യൂണിയന്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്; റീ കൗണ്ടിങ് ഇന്ന്  

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കേരളവര്‍മ കോളജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള റീ കൗണ്ടിങ് ഇന്ന് നടക്കും. ചെയര്‍മാന്‍സ്ഥാനത്തേക്കുള്ള വോട്ടെണ്ണല്‍ വീണ്ടും നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കെഎസ്‌യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി എസ്.ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഇടപെടല്‍. 

രാവിലെ ഒന്‍പതിന് പ്രിന്‍സിപ്പലിന്റെ ചേംബറില്‍ ആണ് വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കെഎസ്‌യു കോടതിയെ സമീപിച്ചിരുന്നത്. ഹര്‍ജി പരിഗണിച്ച കോടതി, അസാധുവോട്ടുകളടക്കം കൂട്ടിച്ചേര്‍ത്ത് എണ്ണിയതില്‍ അപകാതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. 

കഴിഞ്ഞ മാസം ഒന്നിന് ആയിരുന്നു കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ്. ആദ്യം വോട്ടെണ്ണിയപ്പോള്‍ ശ്രീക്കുട്ടന് 896 വോട്ടും എസ്എഫ്‌ഐയുടെ അനിരുദ്ധന് 895 വോട്ടുമായിരുന്നു ലഭിച്ചത്. തുടര്‍ന്ന് എസ്എഫ്‌ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിംഗ് നടത്തുകയും അനിരുദ്ധന്‍ 11 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു. എന്നാല്‍ വോട്ടെണ്ണലില്‍ കൃത്രിമം നടത്തിയാണ് എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി വിജയിച്ചതെന്നാണ് കെഎസ്‌യുവിന്റെ ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ശ്രീക്കുട്ടന്‍ ഹര്‍ജി നല്‍കിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ