കേരളം

ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യുന മര്‍ദ്ദമാണ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. മിഷോങ് ചുഴലിക്കാറ്റ് എന്ന പേരിലാണ് ഇതറിയപ്പെടുക. മ്യാന്മര്‍ ആണ് പേര് നിര്‍ദേശിച്ചത്. ഈ വര്‍ഷത്തെ ആറാമത്തെ ചുഴലിക്കാറ്റാണിത്. 

ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അതിശക്തമായ മഴ തുടങ്ങി. ആന്ധ്രാ പ്രദേശ്, വടക്കന്‍ തമിഴ്നാട്, പുതുച്ചേരി തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് രണ്ടാം ഘട്ട മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

തിങ്കളാഴ്ച രാവിലെയോടെ തെക്കന്‍ ആന്ധ്രാ പ്രദേശ് / വടക്കന്‍ തമിഴ്നാട് തീരത്തിന് സമീപം ചുഴലിക്കാറ്റ് എത്തിച്ചേരും. തുടര്‍ന്ന് വടക്ക് ദിശയിലേക്ക് മാറി തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ചു ഡിസംബര്‍ 5 ന് രാവിലെയോടെ  നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയില്‍ മണിക്കൂറില്‍ പരമാവധി 100 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്.മിഷോങ് ചുഴലിക്കാറ്റ് മൂലം കേരളത്തില്‍ നേരിട്ട് ഭീഷണിയില്ല.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

'ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് എത്ര കൊല്ലമായി വിളിക്കുന്നു, വിപ്ലവം ജയിച്ചോ?'

തലകുത്തി നിന്ന് കീര്‍ത്തി സുരേഷിന്റെ അഭ്യാസം; കൂട്ടിന് വളര്‍ത്തുനായും; വിഡിയോ

700 കടന്ന് കോഹ്‌ലി...

തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന്‍ മരിച്ചു