കേരളം

'സംസ്ഥാനത്ത് കോവിഡ് പടര്‍ന്നുപിടിക്കുന്നു'; കണക്കുകള്‍ മറച്ചുവെയ്ക്കുന്നുവെന്ന് ഹൈബി ഈഡന്‍ 

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് പടര്‍ന്നുപിടിക്കുന്നുവെന്ന ആരോപണവുമായി ഹൈബി ഈഡന്‍ എംപി. കോവിഡ് കണക്കുകള്‍ കൃത്യമായി പുറത്തുവിടാതെ സംസ്ഥാന ആരോഗ്യ വകുപ്പ് ഒത്തുകളിക്കുകയാണെന്നും ഹൈബി ഈഡന്‍ ആരോപിച്ചു. 

നവ കേരള സദസുമായി ബന്ധപ്പെട്ടാണ് കണക്കുകള്‍ മറച്ചു വയ്ക്കുന്നതെന്നും ആരോഗ്യ വകുപ്പ് കൃത്യമായ കണക്കുകള്‍ പുറത്ത് വിടാതെ ഒളിച്ചു കളിക്കുന്നതായും ഹൈബി ഈഡന്‍ പറഞ്ഞു. കോവിഡ് കണക്കുകള്‍ ജനങ്ങളെ അറിയിക്കാതെ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നതുകൊണ്ടാണ് ഇക്കാര്യം ചര്‍ച്ചയാകാത്തതെന്നും ഹൈബി ഈഡന്‍ ആരോപിക്കുന്നു. 

'' സംസ്ഥാനത്ത് കോവിഡ് പടര്‍ന്നു പിടിക്കുകയാണ്. ആരോഗ്യ വകുപ്പ് കൃത്യമായ കണക്കുകള്‍ പുറത്ത് വിടാതെ ഒളിച്ചു കളിക്കുന്നു. നവ കേരള സദസുമായി ബന്ധപ്പെട്ടാണ് കണക്കുകള്‍ മറച്ചു വയ്ക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന കോവിഡിനെതിരെ ശക്തമായ ജാഗ്രത ആവശ്യമാണ്.ജനങ്ങള്‍ സ്വന്തമായി സുരക്ഷ ഏറ്റെടുക്കേണ്ട സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. എല്ലാവരും ജാഗ്രത പാലിക്കുക. പിണറായി സര്‍ക്കാരിനെ പോലെ തന്നെ ഹാനികരമാണ് കോവിഡും.'' ഹൈബി ഈഡന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'