കേരളം

സ്വകാര്യ വാഹനങ്ങള്‍ക്ക് നികുതി കുടിശ്ശികയുടെ 40 ശതമാനം മാത്രം; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ സമയപരിധി നീട്ടി- വീഡിയോ  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മോട്ടോര്‍ വാഹന നികുതി സമയത്ത് അടയ്ക്കാതെ കുടിശ്ശിക വരുത്തിയവര്‍ക്കുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ സമയപരിധി നീട്ടി. 2024 മാര്‍ച്ച് 31 വരെയാണ് നീട്ടിയത്.

നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന ഉടമകള്‍ക്ക് നികുതി ബാധ്യതയില്‍ നിന്നും ജപ്തി നടപടികളില്‍ നിന്നും ഒഴിവാകാനുള്ള അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. 2019 മാര്‍ച്ച് 31 ന് ശേഷം നികുതി അടച്ചിട്ടില്ലാത്ത, 2023 മാര്‍ച്ച് 31 വരെയുള്ള നാല് വര്‍ഷം നികുതി കുടിശ്ശിക ഉള്ള വാഹന ഉടമകള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.

ഇവര്‍ക്ക് 2023 മാര്‍ച്ച് 31 വരെയുള്ള നികുതി കുടിശ്ശിക തീര്‍പ്പാക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് നികുതി കുടിശ്ശികയുടെ 30 ശതമാനവും നോണ്‍  ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് (സ്വകാര്യ വാഹനങ്ങള്‍) കുടിശ്ശിക നികുതിയുടെ  40 ശതമാനവും അടച്ചാല്‍ മതിയാകുമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

കുറിപ്പ്:

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
മോട്ടോര്‍ വാഹന വകുപ്പിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 31-03-2024 വരെ
ദീര്‍ഘിപ്പിച്ചിരിക്കുന്നു .
നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന
ഉടമകള്‍ക്ക് നികുതി ബാധ്യതയില്‍ നിന്നും ജപ്തി നടപടികളില്‍ നിന്നും ഒഴിവാകാനുള്ള അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. 31-03-2019 നു ശേഷം നികുതി അടച്ചിട്ടില്ലാത്തതും 31-03-2023 ല്‍ കുറഞ്ഞത് നാല് വര്‍ഷമെങ്കിലും നികുതി കുടിശ്ശിക ഉള്ളതുമായ  വാഹന ഉടമകള്‍ക്ക് ഇത് പ്രയോജനപ്പെടുത്തി 31-03-2023 വലെയുള്ള നികുതി കുടിശ്ശിക തീര്‍പ്പാക്കാം. 
ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് നികുതി കുടിശ്ശികയുടെ 30 ശതമാനവും
നോണ്‍  ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് (സ്വകാര്യ വാഹനങ്ങള്‍) കുടിശ്ശിക
നികുതിയുടെ  40 ശതമാനവും അടച്ചാല്‍ മതിയാകും. നികുതി കുടിശ്ശിക
ബാധ്യതയില്‍ നിന്നുും ഒഴിയാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു .
ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധിക്ക്  ശേഷവും നികുതി
കുടിശ്ശിക തീര്‍പ്പാക്കാത്ത വാഹന ഉടമകള്‍ക്കെതിരെ റവന്യൂ റിക്കവറി
ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍  കൈകൊള്ളുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ അടുത്തുള്ള RT/Sub RT ഓഫീസുകളില്‍ നിന്ന് ലഭ്യമാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു