കേരളം

സാമ്പത്തിക പ്രതിസന്ധി;  കെഎസ്ഇബി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത ഇല്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത നല്‍കില്ല. കഴിഞ്ഞ വര്‍ഷം മുതലുള്ള മൂന്ന് ഗഡു ക്ഷാമബത്ത നല്‍കേണ്ടതില്ലെന്നാണ് ബോര്‍ഡിന്റെ യോഗത്തില്‍ തീരുമാനം. ബോര്‍ഡിന്റെ സാമ്പത്തിക നില അപകടകരമായ നിലയിലാണെന്നും യോഗം വിലയിരുത്തി.

ബോര്‍ഡിന്റെ തീരുമാനം കെഎസ്ഇബി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വലിയ തിരിച്ചടിയാകും. പുറത്തുനിന്ന് കൂടിയ വിലയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ക്ഷാമബത്ത നല്‍കാനാവില്ലെന്ന് ബോര്‍ഡ് ചെയര്‍മാന്റെ ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ജനുവരി, ജൂലായ്, ഈവര്‍ഷം ജനുവരിയിലെ ക്ഷാമബത്തയാണ് നല്‍കാനുണ്ടായിരുന്നത്. 

2021ലെ ശമ്പളവര്‍ധനവ് നടപ്പാക്കിയപ്പോള്‍ വന്‍ വര്‍ധനവാണ് വരുത്തിയത്. ഇതിന് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നില്ല. സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് ശമ്പളപരിഷ്‌കരണം നടത്തിയതെന്ന് സിഎജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. അധികമായി നല്‍കിയ തുകതിരിച്ചുപിടിക്കാന്‍ ഊര്‍ജവകുപ്പ് സെക്രട്ടറി കത്ത് നല്‍കിയിരുന്നു. ഈ കത്തും ചൂണ്ടിക്കാട്ടിയാണ് ചെയര്‍മാന്റെ ഉത്തരവ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അംഗങ്ങളുടെ പേരില്‍ 4.76 കോടിയുടെ സ്വര്‍ണ വായ്പ, സിപിഎം സഹകരണ സംഘം സെക്രട്ടറി മുങ്ങി; കേസ്

സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, അലക്‌സാ വോയ്‌സ് അസിസ്റ്റ്; ടിവിഎസ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി, വില 94,999 രൂപ മുതല്‍

ടി20യില്‍ പുതിയ ചരിത്രമെഴുതി ബാബര്‍

മന്ത്രവാദത്തിനെതിരെ പോരാടി; സാമൂഹിക പ്രവര്‍ത്തക ബിരുബാല രാഭ അന്തരിച്ചു

കോഴിക്കോട് കനത്തമഴ, കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു