കേരളം

3500ലധികം ഒഴിവുകൾ; എറണാകുളത്ത് 23ന് മെ​ഗാ ജോബ് ഫെയർ, വിശദാംശങ്ങൾ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററും നാഷണല്‍ കരിയര്‍ സര്‍വ്വീസും സംയുക്തമായി എറണാകുളം മഹാരാജാസ് കോളേജിന്റെ സഹകരണത്തോടെ മഹാരാജാസ് കോളേജില്‍ ഡിസംബര്‍ 23ന് 'ഉദ്യോഗ് 23' എന്ന മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. 80 ല്‍ അധികം പ്രമുഖരായ ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന ജോബ് ഫെയറില്‍ 3500 ല്‍ അധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

എസ്എസ്എല്‍സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐടിഐ ഡിപ്ലോമ, നഴ്‌സിങ്ങ്, പാരാമെഡിക്കല്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, ബിടെക്ക് തുടങ്ങിയ യോഗ്യതകളുള്ള തല്‍പ്പരരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോബ് ഫെയറില്‍ പങ്കെടുക്കാം.www.empekm.in എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് രാവിലെ 9.30 ന് എറണാകുളം മഹാരാജാസ് കോളേജില്‍ ഹാജരാകണം. രജിസ്‌ട്രേഷനും പ്രവേശനവും സൗജന്യമായിരിക്കും. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

രാഹുലിന്റെ കാറില്‍ രക്തക്കറ, പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ നിര്‍ണായക തെളിവ്; ഫോറന്‍സിക് പരിശോധന

ഇടുക്കിയിലെ മലയോര മേഖലയിൽ രാത്രി യാത്രയ്ക്ക് നിരോധനം; വിനോദ സഞ്ചാരത്തിനും നിയന്ത്രണം

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍