കേരളം

പണമിടപാട് സ്ഥാപനങ്ങളിൽ വൻ കവർച്ചകൾ; പൊലീസ് അരിച്ചു പെറുക്കിയിട്ടും കിട്ടിയില്ല; ഒടുവിൽ കീഴടങ്ങി

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വൻ കവർച്ച നടത്തുന്ന ഫൈസൽ രാജ് പത്തനംതിട്ട കോടതിയിൽ കീഴടങ്ങി. കോട്ടയം ചിങ്ങവനത്ത് നിന്നു ഒന്നര കോടിയുടെ കവർച്ചയാണ് ഇയാൾ ഒടുവിൽ നടത്തിയത്. നിരവധി കവർച്ചാ കേസുകളിൽ പ്രതിയാണ് പത്തനാപുരം പാടം സ്വദേശിയായ ഇയാൾ. 

40ഓളം മോഷണ കേസുകളിൽ പ്രതിയായ ഇയാളെ തേടി ഇതര സംസ്ഥാനങ്ങളിലടക്കം പൊലീസ് അരിച്ചു പെറുക്കിയിരുന്നു. എന്നാൽ പിടികൂടാൻ സാധിച്ചില്ല. അതിനിടെയാണ് നാടകീയമായി പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അഭിഭാഷകൻ മുഖേന ഇയാൾ കീഴടങ്ങിയത്. 

ഇക്കഴിഞ്ഞ ഓ​ഗസ്റ്റ് ആറിനാണ് ചിങ്ങവനം സുധാ ഫിനാൻസിൽ ഇയാൾ കവർച്ച നടത്തിയത്. എട്ട് ലക്ഷം രൂപയടക്കം ഒന്നരക്കോടിയുടെ മുതലാണ് മോഷ്ടിച്ചത്. കേസിൽ കൂട്ടു പ്രതിയും പാടം സ്വദേശിയുമായ അനീഷ് ആന്റണി നേരത്തെ പിടിയിലായിരുന്നു.

ഇസാഫ് ബാങ്കിന്റെ കൊടകര ശാഖയിൽ മോഷണം നടത്തിയ സംഘത്തിലെ പ്രധാന ഫൈസൽ രാജാണ്. ഓ​ഗസ്റ്റ് 25നു രാത്രിയായിരുന്നു മോഷണം. നേരത്തെ പത്തനാപുരത്തെ ഒരു പണമിടപാട് സ്ഥാപനത്തിലും ഇയാൾ മോഷണം നടത്തിയിരുന്നു. മോഷ്ടിച്ച ഒരു സ്വർണം പിന്നീട് ഇയാൾ ഉടമയുടെ വീട്ടു മുറ്റത്തേക്ക് വലിച്ചെറിഞ്ഞു കടന്നു കളഞ്ഞിരുന്നു. 

നിരവധി കവർച്ചാ കേസുകളിൽ പ്രതിയായിട്ടും ഒരെണ്ണത്തിൽ പോലും ശിക്ഷിക്കപ്പെട്ടിരുന്നില്ല. മിക്ക കേസുകളിലും തൊണ്ടി മുതൽ പോലും കിട്ടാതെ പൊലീസ് വട്ടം കറങ്ങി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്കോ. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു