കേരളം

നവകേരള സദസ്; കടയ്ക്കല്‍ ക്ഷേത്രമൈതാനത്തെ വേദി മാറ്റി 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കടയ്ക്കല്‍ ക്ഷേത്ര മൈതാനത്ത് നവകേരള സദസിന്റെ വേദി മാറ്റി. ചക്കുവള്ളി ക്ഷേത്ര മൈതാനത്തെ വേദി  ഹൈക്കോടതി റദ്ദാക്കിയതിനെത്തുടര്‍ന്നാണ് കടയ്ക്കലെ വേദി മാറ്റം. ഇതു സംബന്ധിച്ച കേസ് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് വേദി മാറ്റിയ തീരുമാനം വന്നിരിക്കുന്നത്. 

അനുമതി നല്‍കിയ ദേവസ്വം ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുമെന്നതിനാലാണ് നടപടി. കൊല്ലം കുന്നത്തൂര്‍ സ്വദേശി ജെ ജയകുമാര്‍, മൈനാഗപ്പള്ളി സ്വദേശി ഓമനക്കുട്ടന്‍ പിള്ള എന്നിവരാണ് ക്ഷേത്രമൈതാനത്ത് പരിപാടി നടത്താന്‍ കഴിയില്ലെന്നും ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുമെന്നും കാണിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ്സാണ് ചക്കുവള്ളി ക്ഷേത്രത്തോടനുബന്ധിച്ചുള്ള മൈതാനത്ത് നിശ്ചയിച്ചിരുന്നത്. തിങ്കളാഴ്ചയാണ് കുന്നത്തൂരിലെ നവകേരള സദസ്.

തയ്യാറെടുപ്പുകള്‍ ഏതാണ്ട് പൂര്‍ത്തിയായപ്പോഴാണ് നടപടി. അതേസമയം ശാര്‍ക്കര ക്ഷേത്ര മൈതാനത്തെ വേദി മാറ്റുന്നതില്‍ തീരുമാനമായിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്കോ. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ