കേരളം

'കീലേരി അച്ചു'; ഗവര്‍ണര്‍ ധൈര്യശാലിയാണെങ്കില്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിലെ ആളുകളെ ഒഴിപ്പിക്കുന്നത് എന്തിന്?; എസ്എഫ്‌ഐ

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: വെല്ലുവിളി ഏറ്റെടുക്കുന്നു എന്നു പറയുന്ന ഗവര്‍ണറുടേത് നിലവാരമില്ലാത്ത നടപടിയെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ഗവര്‍ണര്‍ ധൈര്യശാലിയാണെങ്കില്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിലെ ആളുകളെ ഒഴിപ്പിക്കുന്നത് എന്തിനാണെന്നും ആര്‍ഷോ ചോദിച്ചു. 

ഗവര്‍ണറെ ആക്രമിക്കാനല്ല എസ്എഫ്‌ഐ വന്നിരിക്കുന്നത്. സര്‍വകലാശാലയെ തകര്‍ക്കാന്‍ ചാന്‍സലര്‍ തന്നെ രംഗത്തുവരികയാണ്, അതിനെ ചെറുക്കാനുള്ള പ്രതിഷേധമാണ് എസ്എഫ്‌ഐ നടത്തുന്നത്. എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഗുണ്ട, ക്രിമിനില്‍ എന്നൊക്കെയാണ് അദ്ദേഹം ആവര്‍ത്തിച്ച് വിളിക്കുന്നത്. ഇതുകൊണ്ടും തങ്ങളെ പ്രകോപിതരാക്കാം എന്ന് കരുതേണ്ടതില്ല. കീലേരി അച്ചുനിലവാരത്തില്‍ പ്രകോപനം ഉണ്ടാക്കാനാണ് ശ്രമമെങ്കില്‍ അതിന് എസ്എഫ്‌ഐ വഴങ്ങില്ല. ഗവര്‍ണര്‍ക്കെതിരെ തീഷ്ണമായ പ്രതിഷേധം നടത്തുമെന്നും ആര്‍ഷോ പറഞ്ഞു. 

അതേസമയം, തന്റെ വാഹനം തടയാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയാല്‍ ഇനിയും പുറത്തിറങ്ങുമെന്നും തനിക്ക് ഭയമില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പ്രതിഷേധിക്കുമെന്നും എന്നാല്‍ തടയാനില്ലെന്നും ഇപ്പോള്‍ എസ്എഫ്‌ഐ പറയുന്നു. നേരത്തെ വാഹനം തടഞ്ഞതിലൂടെ വീഴ്ച വന്നിട്ടുണ്ടെന്ന് സമ്മതിക്കാന്‍ അവര്‍ ഇതുവരെ തയാറായിട്ടുണ്ടോ എന്നും ഗവര്‍ണര്‍ ചോദിച്ചു. കാലിക്കറ്റ് സര്‍വകലാശാലയിലെത്തുന്ന താന്‍ ഗസ്റ്റ് ഹൗസിലല്ല, ക്യാമ്പസില്‍ താമസിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി

സുരക്ഷയേക്കുറിച്ച് ഞാന്‍ കൂടുതല്‍ ചിന്തിക്കുന്നില്ല, അതിനേക്കുറിച്ച് പരാതിപ്പെട്ടിട്ടുമില്ല. ഞാന്‍ എന്തു ചെയ്യണമെന്ന് നിര്‍ബന്ധിക്കാന്‍ അവര്‍ക്കാകില്ല. മുഖ്യമന്ത്രിയുടെ കാറിനടുത്തേക്ക് പോകാന്‍ അവര്‍ ആരെയെങ്കിലും അനുവദിക്കുമോ? തിരുവനന്തപുരത്ത് മാത്രമല്ല, നേരത്തെ കണ്ണൂരിലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചതായി ഗവര്‍ണര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു