കേരളം

'എങ്കില്‍ ഏകാധിപത്യ രാജ്യമായി പ്രഖ്യാപിച്ചു കൂടേ...?'; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

കുമളി: കരിങ്കൊടി കാണിക്കുന്നതിന് സിപിഎം എന്തിനാണ് പരാക്രമം കാട്ടുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാന്‍ അവകാശമില്ലെങ്കില്‍ പിന്നെ എന്തു ജനാധിപത്യമാണ് ഉള്ളത്. ഏതു മന്ത്രിമാരുടെയും ഏതു ഭരണകൂടത്തിന്റെയും തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ പ്രതിപക്ഷത്തിന് അവകാശമില്ലെങ്കില്‍ എന്തു ഡെമോക്രസിയാണ് ഇവിടെയുള്ളതെന്നും സുധാകരന്‍ ചോദിച്ചു. 

പ്രതിഷേധിക്കുന്നത് സ്വാഭാവികമല്ലേ. മുഖ്യമന്ത്രിയെ വടി കൊണ്ട് അടിക്കാന്‍ പോയോ, കല്ലെറിയാന്‍ പോയോ... ഇല്ലല്ലോ. കരിങ്കൊടി കാട്ടി. കരിങ്കൊടി കാട്ടുന്നത് പ്രതിഷേധത്തിന്റെ പ്രതീകമാണ്. അതിന് എന്തിനാണ് സിപിഎമ്മിന്റെ ആളുകള്‍ ഇത്ര പരാക്രമം കാട്ടുന്നത്. ഇവിടെ പ്രതിഷേധിക്കാന്‍ പാടില്ലേ. സുധാകരന്‍ ചോദിച്ചു.

ഇല്ലെങ്കില്‍ പിണറായി വിജയന്റെ ഏകാധിപത്യ ഭരണ പ്രഖ്യാപനം നടത്തി, ഒരു ഏകാധിപത്യ രാജ്യമായി പ്രഖ്യാപിച്ചു കൂടേ. ജനാധിപത്യം എന്ന് എന്തിനാണ് പറയുന്നത് എന്നും കെ സുധാകരന്‍ ചോദിച്ചു. ഇനി കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിയാല്‍ തിരിച്ചടിക്കും. മുഖ്യമന്ത്രി തന്റെ നാട്ടുകാരനായതില്‍ ലജ്ജിക്കുന്നു എന്നും കെ സുധാകരന്‍ ഇടുക്കിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു