കേരളം

വയനാട് വാകേരിയില്‍ പശുവിനെ ആക്രമിച്ചത് നരഭോജിക്കടുവ തന്നെയെന്ന് സ്ഥിരീകരിച്ചു; കെണിയൊരുക്കി വനംവകുപ്പ്

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട് കല്ലൂര്‍ക്കുന്ന് വാകേരിയില്‍ പശുവിനെ നരഭോജി കടുവ ആക്രമിച്ചു കൊന്നു. രാത്രി പതിനൊന്നു മണിക്കായിരുന്നു ആക്രമണം. പ്രദേശത്തു നിന്ന് ലഭിച്ച കാല്‍പ്പാടുകള്‍ പരിശോധിച്ചാണ് ആക്രമിച്ചത് നരഭോജി കടുവയാണെന്ന് സ്ഥിരീകരിച്ചത്. 

പ്രദേശവാസിയായ സന്തോഷിന്റെ കെട്ടിയിട്ട പശുവിനെയാണ് കടുവ ആക്രമിച്ചത്. പശുവിനെ കടുവ വലിച്ചിഴക്കുകയായിരുന്നു. ആടുകളുടെ കരച്ചില്‍ കേട്ട് എഴുന്നേറ്റ് നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. ഒളുകള്‍ ഒച്ചവെച്ചതോടെയാണ് കടുവ കാട്ടിലേക്ക് പോയതെന്ന് നാട്ടുകാര്‍ പറയുന്നു. 

കടുവയെ പിടികൂടാനായി വനംവകുപ്പ് പ്രദേശത്ത് കൂടു സ്ഥാപിക്കല്‍ നടപടി തുടങ്ങി. കടുവയെ കണ്ടെത്താനായി കാമറ ട്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. കടുവ ആക്രമിച്ചതിനെത്തുടര്‍ന്ന് ചത്ത പശുവിനെ ഇരയായി കെണിയില്‍ വെക്കാനാണ് തീരുമാനമെന്ന് കണ്ണൂര്‍ ഡിഎഫ്ഒ അറിയിച്ചു. 

വനംവകുപ്പിന്റെ കൈവശമുള്ള ഏറ്റവും വലിയ കൂടു തന്നെ പ്രദേശത്ത് സ്ഥാപിക്കും. കടുവയെ കെണിയില്‍ പെടുത്താന്‍ സാധിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. പ്രദേശത്തെ വീടുകളിലും ആലകളിലും ലൈറ്റ് ഇടണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ആളുകള്‍ തടിച്ചുകൂടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഡിഎഫ്ഒ നിര്‍ദേശിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും മുടങ്ങി

കണ്ണൂരിലെ കള്ളനോട്ട് കേസിൽ ഡ്രൈവിങ് സ്കൂൾ അധ്യാപിക അറസ്റ്റിൽ; അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി; ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

ഹെൽമെറ്റ് തിരിച്ചു ചോദിച്ചതിലുള്ള വൈരാ​ഗ്യം; തൃശൂരിൽ യുവാക്കളെ വളഞ്ഞിട്ട് ആക്രമിച്ച് സംഘം

കോഹ്‌ലി നിറഞ്ഞാടി; ബംഗളൂരുവിന് 60 റൺസ് ജയം, പ്ലേ ഓഫ് കടക്കാതെ പഞ്ചാബ് പുറത്ത്