കേരളം

കൊച്ചിയില്‍ വീണ്ടും നിര്‍ത്തിയിട്ട കാറിന് ടോള്‍!, കുമ്പളം ടോള്‍ പ്ലാസയിലൂടെ കടന്നുപോയതായി സന്ദേശം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കടവന്ത്രയില്‍ ഒരാഴ്ചയായി നിര്‍ത്തിയിട്ട കാര്‍ തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ അടച്ചതിന്റെ അറിയിപ്പ് ലഭിച്ചതിന് സമാനമായ സംഭവം എറണാകുളം കുമ്പളം ടോള്‍ പ്ലാസയിലും. കൊച്ചി അയ്യപ്പന്‍കാവിലെ വീട്ടില്‍ ഷെഡ്ഡില്‍ കിടക്കുന്ന കാര്‍ കുമ്പളം ടോള്‍ പ്ലാസയിലൂടെ കടന്നുപോയതായി കാണിച്ച് 45 രൂപ ടോള്‍ അടച്ചതിന്റെ സന്ദേശമാണ് എസ്എംഎസ് ആയി ഉടമയുടെ മൊബൈല്‍ നമ്പറിലേക്ക് വന്നത്.

അയ്യപ്പന്‍കാവ് നിവാസിയായ വി ജെ അശ്വതിയുടെ കാറിലെ ഫാസ്ടാഗ് അക്കൗണ്ടില്‍ നിന്ന് 45 രൂപ ഈടാക്കിയെന്ന അറിയിപ്പ് ഡിസംബര്‍ 12ന് രാത്രി 8.04നാണ് ലഭിച്ചത്. തന്റെ കാര്‍ ആ സമയം അതുവഴി പോയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയും പണം തിരികെ ആവശ്യപ്പെട്ടും അശ്വതി ഫെഡറല്‍ ബാങ്ക് ഫാസ് ടാഗ് കസ്റ്റമര്‍ കെയറില്‍ വിളിച്ചു. പരിശോധിച്ച് പറയാമെന്ന് ബാങ്ക് അറിയിച്ചു.

ഒരുപക്ഷേ, ഒരു വാഹനം കടന്നുപോകുമ്പോള്‍ സ്‌കാനറില്‍ തെളിയാതെ വരികയും ടോള്‍ ബൂത്തിലുള്ളവര്‍ മാനുവലായി നമ്പര്‍ രേഖപ്പെടുത്തുകയും ചെയ്തപ്പോള്‍ പറ്റിയ പിഴവാകാമെന്ന് അധികൃതര്‍ പറയുന്നു. ഡിസംബര്‍ 12ന് രാത്രി 8.04ന് കാര്‍ ഷെഡ്ഡില്‍ കിടക്കുന്നതിന്റെ വീഡിയോ ഉടമ ഹാജരാക്കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജെസ്ന തിരോധാനക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

''അള്ളാഹുവേ, ഇടതുല്‍ മുഇമിനീങ്ങളുടെ സ്ഥാനാര്‍ത്ഥിയെ നീ ജയിപ്പിക്കണേ''...

മരത്തെ കെട്ടിപ്പിടിച്ച് യുവാവിന് ഗിന്നസ് റെക്കോര്‍ഡ്; ഒരു മണിക്കൂറില്‍ 1,123 മരങ്ങള്‍, വിഡിയോ

നരേന്ദ്ര ധാബോല്‍ക്കര്‍ വധക്കേസ്: രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം, അഞ്ചു ലക്ഷം രൂപ പിഴ

ബാല വിവാഹം അധികൃതര്‍ തടഞ്ഞു; 16കാരിയെ വരന്‍ കഴുത്തറുത്ത് കൊന്നു