കേരളം

ജലനിരപ്പ് 137.5 അടിയായി; മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറക്കും, പെരിയാറിന്റെ തീരത്ത് ജാഗ്രത 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കനത്തമഴയില്‍ നീരൊക്ക് വര്‍ധിച്ച് ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറക്കും. ജലനിരപ്പ് 137.5 അടിയില്‍ എത്തിയതോടെ നാളെ രാവിലെ പത്തുമണി മുതല്‍ ഷട്ടറുകള്‍ ഘട്ടംഘട്ടമായി തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കാനാണ് തീരുമാനം. സെക്കന്‍ഡില്‍ പരമാവധി 10000 ക്യൂമെക്‌സ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കിവിടുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചു. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അതേസമയം പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ ശക്തമായ മഴയാണ് പെയ്തത്. ഇതേത്തുടര്‍ന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. വൃഷ്ടിപ്രദേശങ്ങളില്‍ ഉച്ചയോടെ മഴ കുറഞ്ഞത് ആശ്വാസം നല്‍കുന്നുണ്ട്. ഇന്ന് ജില്ലയില്‍ തീവ്രമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 

കോമറിന്‍ മേഖലക്ക് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തില്‍ മഴ ലഭിക്കുന്നത്. ഇന്ന് ഇടുക്കിക്ക് പുറമേ പത്തനംതിട്ടയിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും ടോറസും കൂട്ടിയിടിച്ചു; 10 ലേറെ പേര്‍ക്ക് പരിക്ക്

കോഹ്‌ലി നിറഞ്ഞാടി; ബംഗളൂരുവിന് 60 റൺസ് ജയം, പ്ലേ ഓഫ് കടക്കാതെ പഞ്ചാബ് പുറത്ത്

ജെസ്‌നയുടെ തിരോധാനത്തില്‍ തുടരന്വേഷണം വേണോ?; കോടതി തീരുമാനം ഇന്ന്

പ്രണയപ്പക; പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ ഇന്ന് വിധി

ഡ്രൈവിങ് ടെസ്റ്റുകൾ ഇന്ന് മുതൽ പുനരാരംഭിക്കും; സംഘർഷമുണ്ടായാൽ പൊലീസ് ഇടപെടും