കേരളം

'ഈ പട്ടിയുടെ രണ്ടുകൈയും കാലും തല്ലിയൊടിക്കും; ജയിലില്‍ കിടക്കാനും തയ്യാര്‍'; ചാലക്കുടി എസ്‌ഐക്കെതിരെ ഭീഷണിപ്രസംഗവുമായി എസ്എഫ്‌ഐ നേതാവ്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ചാലക്കുടി എസ്‌ഐ അഫ്‌സലിനെതിരെ ഭീഷണിയുമായി എസ്എഫ്‌ഐ നേതാവ്. തെരുവുപട്ടിയെ പോലെ കൈയും കാലും തല്ലിയൊടിക്കുമെന്ന് എസ്എഫ്‌ഐ കേന്ദ്ര കമ്മറ്റി അംഗം ഹസന്‍ മുബാറക് പറഞ്ഞു. എസ്‌ഐയുടെ കൈ തല്ലിയൊടിച്ച  ശേഷം ജയിലില്‍ പോകാന്‍ തയ്യാറാണെന്നും മുബാറക് പറഞ്ഞു

'ഈ പട്ടിയുടെ രണ്ട് കൈയും കാലും തല്ലിയൊടിക്കും. അതിന് വിയ്യൂരില്‍ കിടന്നാലും കണ്ണൂരില്‍ കിടന്നാലൂം പൂജപ്പുരയില്‍ കിടന്നാലും ഞങ്ങള്‍ക്ക് പുല്ലാണ്. ഏതെങ്കിലും ജയില്‍ കാണിച്ച്, ലാത്തി കാണിച്ച് എസ്എഫഐയെ തടയാമെന്ന് വിചാരിച്ചാല്‍ നിങ്ങള്‍ മണ്ടന്‍മാരുടെ സ്വര്‍ഗത്തിലാണ്'- മുബാറക് പറഞ്ഞു. പൊലീസ് ജീപ്പ് തകര്‍ത്ത ഡിവൈഎഫ്‌ഐ നേതാവ് നിധിന്‍ പുല്ലനെ എസ്‌ഐ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ മോചിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക്  നേരെ പൊലീസ് ലാത്തിവീശിയിരുന്നു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്്തു. ഇതിന്റെ പശ്ചാത്തലത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിലാണ് നേതാവിന്റെ വെല്ലുവിളി പ്രസംഗം.

അതേസമയം, കേസുമായി ബന്ധപ്പെട്ട് നിധിന്‍ പുല്ലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒല്ലൂരിലെ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയവേയാണ് നിതിനെ പൊലീസ് കസ്റ്റഡിയിലെടത്തുത്തത്. 

ഐടിഐ തെരഞ്ഞെടുപ്പില്‍ ജയിച്ചതിന് ശേഷമുള്ള ആഹ്ളാദ പ്രകടനത്തിനിടെയാണ് പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തത്. ആക്രമണം നടത്തിയ നിധിന്‍ പുല്ലനെ കസ്റ്റഡിയിലെടുത്തെങ്കിലും സിപിഎം ചാലക്കുടി ഏരിയ സെക്രട്ടറി അശോകന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് നിധിനെ മോചിപ്പിച്ചത്. പൊലീസ് ജീപ്പിന്റെ മുകളില്‍ കയറി നിന്നായിരുന്നു അതിക്രമം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമീറുള്‍ ഇസ്‌ലാമിന് തൂക്കുകയര്‍ തന്നെ; വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

പിറന്നാള്‍ ദിനത്തില്‍ വൻ പ്രഖ്യാപനവുമായി ജൂനിയർ എൻടിആർ; വരാൻ പോകുന്നത് മാസ് ചിത്രമോ ?

മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

ഒറ്റ സീസണ്‍ മൂന്ന് ക്യാപ്റ്റന്‍മാര്‍!

'വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം': പരേഷ് റാവല്‍