കേരളം

എറിഞ്ഞ ചീമുട്ടയുടേയും മുളകുപൊടിയുടേയും ഉറവിടം കണ്ടെത്തണം; കെഎസ്‌യു പ്രവർത്തകരെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പൊലീസിനു നേരെ ചീമുട്ടയും മുളകുപൊടിയും എറിഞ്ഞ സംഭവത്തിൽ അന്വേഷണം നടത്താൻ പൊലീസ്. ചീമുട്ടയും മുളകുപൊടിയും എവിടെന്നു വാങ്ങിയെന്ന ഉറവിടം കണ്ടെത്താനൊരുങ്ങുകയാണ് പൊലീസ്. റിമാൻഡിൽ കഴിയുന്ന അഞ്ചു കെഎസ്‍യു പ്രവ‍ർത്തകരുടെ കസ്റ്റഡി അപേക്ഷയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഡിജിപി ഓഫീസ് സമരത്തിനിടെയാണ് കെഎസ്‌യു പ്രവർത്തകർ പൊലീസിനുനേരെ ചീമുട്ടയും മുകളുപൊടിയും വലിച്ചറിഞ്ഞത്. ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകിയത്. അപേക്ഷ 26ന് പരിഗണിക്കും. സെക്രട്ടറിയേറ്റ് മാർച്ചിനിടെ അറസ്റ്റിലായ 19 യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ ജാമ്യാപേക്ഷയിലും ചൊവ്വാഴ്ച ഉത്തരവ് പറയും.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി