കേരളം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ജനുവരി ഒന്ന് മുതല്‍ 'സൈലന്റ് എയര്‍പോര്‍ട്ട്'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ജനുവരി ഒന്ന് മുതല്‍ 'നിശബ്ദ'മാകും. യാത്രക്കാര്‍ക്ക് വിമാനത്താവളത്തിനുള്ളിലെ കാത്തിരിപ്പ് സമയം കൂടുതല്‍ ആസ്വാദ്യകരമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുംബൈ, അഹമ്മദാബാദ്, ലഖ്നോ തുടങ്ങിയ സൈലന്റ് വിമാനത്താവളങ്ങളുടെ നിരയിലേക്ക് ഇതോടെ തിരുവനന്തപുരവും എത്തും.

അതേസമയം, യാത്രക്കാര്‍ക്കുള്ള സുപ്രധാന വിവരങ്ങളെല്ലാം ലഭിക്കുന്നുണ്ടെന്ന് വിമാനത്താവളം ഉറപ്പാക്കും. ടെര്‍മിനല്‍-1, ടെര്‍മിനല്‍-2 എന്നിവയിലുടനീളമുള്ള എല്ലാ ഫ്‌ലൈറ്റ് ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ സ്‌ക്രീനുകളിലും യാത്രക്കാരുടെ സൗകര്യത്തിനായി ഫ്‌ലൈറ്റ് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ബോര്‍ഡിങ് ഗേറ്റ് മാറ്റം, ഇന്‍ലൈന്‍ ബാഗേജ് സ്‌ക്രീനിങ് സിസ്റ്റം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ പബ്ലിക് അനൗണ്‍സ്മെന്റ് സിസ്റ്റം വഴി തുടരും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു