കേരളം

പാപ്പാഞ്ഞിയെ വെളി മൈതാനത്ത് കത്തിക്കരുത്; പൊളിച്ചുമാറ്റാനും നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:ഫോര്‍ട്ടുകൊച്ചിയിലെ പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കരുതെന്ന് നിര്‍ദേശം. ഫോര്‍ട്ടുകൊച്ചി ആര്‍ ഡി ഒയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. കാര്‍ണിവലിനോടനുബന്ധിച്ച് പരേഡ് മൈതാനത്താണ് സാധാരണ ഔദ്യോഗികമായി പാപ്പാഞ്ഞിയെ കത്തിക്കുന്നതെന്നും വെളി മൈതാനത്തെ പാപ്പാഞ്ഞിയെ പൊളിച്ചുമാറ്റണമെന്നുമാണ് നിര്‍ദേശം. സുരക്ഷയൊരുക്കാനുളള ബുദ്ധിമുട്ടാണ് ഇത്തരം വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണം.

കൊച്ചിന്‍ കാര്‍ണിവലിനോടനുബന്ധിച്ച് നടത്തുന്ന നാടകത്തിന്റെ പേരില്‍ നിന്ന് ഗവര്‍ണര്‍ മാറ്റണമെന്ന ഉത്തരവും പുറത്തുവന്നു. ഗവര്‍ണറും തൊപ്പിയും എന്ന നാടകമാണ് പുതുവത്സരാഘോഷത്തില്‍  കാര്‍ണിവലില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഭരണഘടന പദവിയിലിരിക്കുന്നവരെ അവഹേളിക്കുന്നതാണ് പേരെന്നാണ് പരാതിയിലുള്ളത്. ബിജെപി നേതാവ് നല്‍കിയ പരാതിയിലാണ് നിര്‍ദേശം . ഫോര്‍ട്ട് കൊച്ചി സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റാണ് നാടകത്തിന് വിലക്കേര്‍പ്പെടുത്തിയത്.  

നാടകത്തില്‍ രാഷ്ട്രീയമില്ലെന്നും നാടകം ഇന്ന് അവതരിപ്പിക്കില്ലെന്നുമാണ് കൊച്ചി നാടക മേഖല സമിതിയുടെ തീരുമാനം. ഇതിന് മുമ്പും ഇതേ നാടകം പല വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക

ഒറ്റ ദിവസം 83 ലക്ഷം രൂപയുടെ വഴിപാട്: ഗുരുവായൂരിൽ റെക്കോർഡ് വരുമാനം

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം