കേരളം

ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം, അതിഥിത്തൊഴിലാളികൾ താമസിച്ച വീട് ഭാ​ഗികമായി തകർത്തു

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ബി എൽ റാവിൽ അതിഥിത്തൊഴിലാളികൾ താമസിച്ചിരുന്ന വീടിന് നേരെ കാട്ടാനയുടെ ആക്രമണം. ഒരു വീട് ഭാ​ഗികമായി തകർത്തു. പുലർച്ചെ 1.30 ഓടെയായിരുന്നു അരിക്കൊമ്പന്റെ ആക്രമണം.ആക്രമണത്തിൽ ആർക്കും പരിക്കില്ല. 

ശബ്ദം കേട്ട് മുറിയിൽ താമസിച്ചിരുന്ന ഒരു കുടുംബം പുറത്തേക്ക് ഓടി. എന്നാൽ കൊമ്പൻ നിലയുറപ്പിച്ചതോടെ അടുത്ത മുറിയിലുണ്ടായിരുന്ന കുടുംബം വീടിനുള്ളിൽ കുടുങ്ങിയ അവസ്ഥയിലായിരുന്നു. തുടർന്ന് പ്രദേശവാസികളും വനം വകുപ്പും എത്തി പടക്കം പൊട്ടിച്ചും ബഹളം വെച്ചും കൊമ്പനെ അവിടെ നിന്നും മാറ്റുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലും അരികൊമ്പന്റെ ആക്രമണം പ്രദേശത്ത് ഉണ്ടായിരുന്നു. നേരത്തെ രണ്ട് വീടുകൾ തകർത്തു. അതിഥി തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി വനം വകുപ്പ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി