കേരളം

പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയ്ക്ക് കൈക്കൂലി; 2500 രൂപ വാങ്ങുന്നതിനിടെ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സര്‍ക്കാര്‍ ആശുപത്രിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയില്‍. പ്രസവം നിര്‍ത്താനുള്ള  ശസ്ത്രക്രിയ നടത്തുന്നതിനായി 2,500 രൂപ വാങ്ങുന്നതിനിടെയാണ് ഡോ. രാജന്‍ വിജിലന്‍സ് പിടിയിലായത്. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണ് രാജന്‍. 

ആലപ്പുഴയിലെ യുവതിയും കുടുംബവും ശസ്ത്രക്രിയയ്ക്കായി പലതവണ താലൂക്ക് ആശുപത്രിയിലെത്തിയിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് ശസ്ത്രക്രിയ നീട്ടിവെയ്ക്കുകയാണ് ഡോക്ടര്‍ ചെയ്തതെന്ന് പരാതിയില്‍ പറയുന്നു.

ആശുപത്രിക്ക് എതിര്‍വശത്തായി തന്നെ ഡോക്ടര്‍ രാജന്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ട്. പണവുമായി ഇങ്ങോട്ടേക്ക് വരാന്‍ യുവതിയോടും ബന്ധുക്കളോടും ആവശ്യപ്പെട്ടു. പണം തന്നാലേ ശസ്ത്രക്രിയ നടത്തൂ എന്നായിരുന്നു ഡോക്ടറുടെ നിലപാട്.

തുടര്‍ന്ന് യുവതി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. കൈക്കൂലി നല്‍കാനായി വിജിലന്‍സും യുവതിക്കൊപ്പം സ്വകാര്യ ക്ലിനിക്കിലെത്തി. തുടര്‍ന്ന് കൈയോടെ പിടികൂടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ